മോഹൻലാലിനെ നായകനാക്കി നടൻ പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ലൂസിഫർ. സിനിമ പ്രദർശനത്തിനെത്തിയിട്ട് ഇന്നേക്ക് രണ്ട് വർഷം തികയുകയാണ്. മലയാള സിനിമയിലെ ആദ്യ 200 കോടി ക്ലബ് കയറിയ സിനിമ കൂടിയായിരുന്നു ലൂസിഫർ. കേവലം 21 ദിവസം കൊണ്ടായിരുന്നു ചിത്രം 150 കോടി ക്ലബ്ബിലേക്ക് എത്തിയത്. ഇപ്പോഴിതാ സിനിമയുടെ രണ്ടാം ഭാഗമായി ഇറങ്ങുന്ന എമ്പുരാനെ കുറിച്ചുള്ള പുതിയ അപ്ഡേഷൻ അറിയിച്ചിരിക്കുകയാണ് നടനും സംവിധായകനുമായ പൃഥ്വിരാജ്.
‘ലൂസിഫറിൻ്റെ അടുത്ത എഡിഷനായ എമ്പുരാനെ കുറിച്ചുള്ള പ്രതീക്ഷയിലാണ് ഇപ്പോൾ മുതലെന്നും ഇത് ലൂസിഫറിൻ്റെ രണ്ടാം വർഷമാണെന്നും ഒരു വർഷത്തിനകം എമ്പുരാനെത്തുമെന്നും’ പൃഥ്വിരാജ് അറിയിച്ചിരിക്കുകയാണ്. തൻ്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പൃഥ്വി ഈ പുതിയ വിശേഷം പങ്കുവെച്ചിരിക്കുന്നത്.
എമ്പുരാൻ എന്ന് പേരിട്ടിരുന്ന ചിത്രത്തിൻറെ പ്രഖ്യാപനം സംവിധായകനും തിരക്കഥാകൃത്തും നടനും ഒന്നിച്ചിരുന്ന് പത്രസമ്മേളനം വിളിച്ചുകൂട്ടിയായിരുന്നു പ്രഖ്യാപിച്ചത്. ചിത്രത്തിന് ആകെ മൂന്ന് ഭാഗങ്ങളുണ്ടാകുമെന്നും ഇതൊരു സീരീസ് ആയാണ് ഒരുക്കുന്നതെന്നും അടക്കള്ള വിവിധ സൂചനകൾ ചിത്രത്തിൻ്റെ തിരക്കഥാകൃത്തായ മുരളി ഗോപി നേരത്തേ തന്നെ തുറന്ന് പറഞ്ഞിട്ടുമുണ്ട്.
ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരായിരുന്നു ചിത്രം നിർമ്മിച്ചിരിക്കുന്നത്. മുരളി ഗോപിയാണ് ചിത്രത്തിന് വേണ്ടി തിരക്കഥ എഴുതിരിയത്. എമ്പുരാൻ്റെ തിരക്കഥ ഒരുക്കുന്നതും മുരളി ഗോപി തന്നെയാണ്.
Post Your Comments