മലയാളികളുടെ പ്രിയ നടിയാണ് നവ്യാ നായർ. ‘നന്ദനം’ എന്ന ചിത്രത്തിലൂടെ കുടുംബ പ്രേക്ഷകരുടെ സ്വന്തം ബാലമണിയായി താരം മാറുകയായിരുന്നു. സോഷ്യൽ മീഡിയയിൽ സജ്ജീവമായ നവ്യ തൻറെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. നവ്യ ഇപ്പോൾ പങ്കുവെച്ച ചിത്രവും കുറിപ്പുമാണ് ശ്രദ്ധേയമാകുന്നത്.
മനു മാഷിനൊപ്പമുള്ള ഫോട്ടോയാണ് നവ്യ പങ്കുവെച്ചിരിക്കുന്നത്. സ്കൂൾ കാലഘട്ടത്തിലേ കലാരംഗങ്ങളിൽ മികവ് തെളിയിച്ചാണ് നവ്യാ നായർ സിനിമയിലേക്ക് എത്തുന്നത്. അടുത്തിടെ മനു എന്ന ഗുരുവിന്റെ കീഴിലാണ് നവ്യാ നായർ നൃത്തം പഠിക്കുന്നത്. മനു മാഷിന്റെ സ്വാധീനം എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുകയാണ് നവ്യാ നായർ.
‘മനു മാഷ്. കലയെ കൂടുതൽ അറിയാൻ ആസ്വദിക്കാൻ ,ഇന്ത്യൻ സംസ്കാരത്തെ നെഞ്ചോടടക്കി പിടിക്കാൻ പിടിക്കാൻ , ബഹുമാനിക്കാൻ , ഒക്കെയും ഈ വലിയ മനുഷ്യന്റെ സ്വാധീനമെന്ന് നവ്യാ നായർ പറയുന്നു.
ഓരോ തവണ അടവുകൾ തിരുത്തുമ്പോഴും ,തിരുത്തപ്പെടുന്നത് എന്നിലെ ഞാൻ എന്ന തോന്നൽ തന്നെ. നമുക്കൊന്നും ഒന്നും അറിയില്ല എന്ന് അറിയുന്നിടത്തു നിന്ന് തുടങ്ങുന്നു അറിവ്’ . പ്രണാമമെന്നും നവ്യാ നായർ കുറിച്ചു.
Post Your Comments