തിരുവനന്തപുരം നഗരം കൈരേഖ പോലെ സുപരിചിതമാണ് നടൻ കൃഷ്ണകുമാറിന്. നിയമസഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തെ ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിക്കുകയാണ് കൃഷ്ണകുമാർ. നഗരം സുപരിചിതമായത് എങ്ങനെയെന്ന് കൃഷ്ണകുമാർ പറയുന്നു.
അച്ഛന് ഗോപാലകൃഷ്ണന്‍നായര്‍ കൊച്ചി അമ്പലമേട്ടിലെ എഫ്.എ.സി.ടിയില്‍ നിന്ന് വിരമിച്ചപ്പോള്‍ കിട്ടിയ പണം രണ്ട് സ്വകാര്യ ബാങ്കുകളില്‍ നിക്ഷേപിച്ചെന്നും, പലിശ കൂടുതല്‍ വാഗ്ദാനം ചെയ്തിരുന്ന ആ ബാങ്കുകള്‍ ഒന്ന് തമിഴ്നാട്ടിലും മറ്റേത് കേരളത്തിലുമായിരുന്നുവെന്നും കൃഷ്ണൻകുമാർ പറയുന്നു.
‘പണം നിക്ഷേപിച്ച് രണ്ടാഴ്ച കഴിയുംമുമ്പേ രണ്ട് ബാങ്കും പൊട്ടി. അന്നും തിരുവനന്തപുരത്തായിരുന്നു താമസിച്ചിരുന്നത്. ജീവിക്കാന്‍ മാര്‍ഗമില്ലാതായപ്പോള്‍ അച്ഛന് മറ്റൊരു ബാങ്കില്‍ നിന്ന് വായ്പയെടുത്ത് ഒരു ഓട്ടോറിക്ഷ വാങ്ങി. അത് ഓടിച്ചായി പിന്നീടുള്ള ജീവിതം.
ഞാനന്നു കോളജില്‍ പഠിക്കുകയാണ്. അച്ഛനെ സഹായിക്കാന്‍ ഞാനുമിറങ്ങി ഓട്ടോയും കൊണ്ട്. രാത്രിയിലും ഒഴിവു ദിവസങ്ങളിലുമെല്ലാം ഓട്ടോ ഓടിച്ചു. തിരുവനന്തപുരം നഗരത്തിലൂടെ ഓട്ടോ ഓടിക്കുമ്പോള്‍ അഭിമാനമായിരുന്നു ഉള്ളില്‍. ദൂരദര്‍ശനില്‍ അനൗണ്‍സറായിട്ട് പിന്നീട് ജോലി ലഭിച്ചു. പിന്നെ ന്യൂസ് റീഡറായി’. സിനിമയില്‍ അവസരങ്ങള്‍ ലഭിച്ചതോടെ ജോലി ഉപേക്ഷിക്കുകയായിരുന്നുവെന്നും കൃഷ്ണകുമാർ പറയുന്നു.
Post Your Comments