CinemaGeneralMollywoodNEWS

മോഹന്‍ലാലിന്‍റെ കഥാപാത്രത്തെ കൊല്ലാന്‍ ശ്രമിക്കുന്ന കഥാപാത്രമാകാന്‍ ധൈര്യം തോന്നിയില്ല: കൊച്ചു പ്രേമന്‍

രാജീവ്‌ അഞ്ചലാണ് എന്നോട് പറഞ്ഞത് പ്രേമനില്‍ ഒരു വില്ലന്‍ കഥാപാത്രത്തെ ചെയ്യാനുള്ള ആക്ടിംഗ് സ്കില്‍ ഉണ്ടെന്ന്

മലയാള സിനിമയില്‍ കോമേഡിയന്‍ എന്ന നിലയില്‍ സിനിമാ ജീവിതം തുടങ്ങിയ കൊച്ചു പ്രേമന്‍ തനിക്ക് ആദ്യമായി ലഭിച്ച സീരിയസ് കഥാപാത്രത്തെക്കുറിച്ച് മനസ്സ് തുറക്കുകയാണ്. രാജീവ്‌ അഞ്ചല്‍ സംവിധാനം ചെയ്ത ‘ഗുരു’ എന്ന സിനിമയിലെ വില്ലന്‍ വേഷം തനിക്ക് ഏറ്റെടുക്കാന്‍ ധൈര്യക്കുറവ് ആയിരുന്നുവെന്നും മോഹന്‍ലാലിന്‍റെ കഥാപാത്രത്തെ ഇലാമ പഴം കൊടുത്തു കൊല്ലാന്‍ ശ്രമിക്കുന്ന വില്ലനിസമുള്ള കഥാപാത്രത്തെ ചെയ്യാന്‍ തനിക്ക് ധൈര്യം നല്‍കിയത് രാജീവ്‌ അഞ്ചല്‍ ആണെന്നും തന്റെ ആദ്യത്തെ വേറിട്ട കഥാപാത്രത്തിന്റെ ഓര്‍മ്മകള്‍ പങ്കുവച്ചു കൊണ്ട് കൊച്ചു പ്രേമന്‍ പറയുന്നു.

നടന്‍ കൊച്ചുപ്രേമന്റെ വാക്കുകള്‍

“ഗുരു എന്ന സിനിമയിലൂടെയാണ് എനിക്ക് ആദ്യമായി വ്യത്യസ്തമായ ഒരു വേഷം ലഭിക്കുന്നത്. അതില്‍ ഒരു വില്ലന്‍ വേഷമാണ് ഞാന്‍ ചെയ്തത്. മോഹന്‍ലാലിന്‍റെ കഥാപാത്രത്തെ ഇലാമ പഴം കൊടുത്തു കൊല്ലാന്‍ ശ്രമിക്കുന്ന കഥാപാത്രമായിരുന്നു. രാജീവ്‌ അഞ്ചലാണ് എന്നോട് പറഞ്ഞത് പ്രേമനില്‍ ഒരു വില്ലന്‍ കഥാപാത്രത്തെ ചെയ്യാനുള്ള ആക്ടിംഗ് സ്കില്‍ ഉണ്ടെന്ന്. അങ്ങനെയൊരു വേഷം വന്നപ്പോള്‍ അത് ഏറ്റെടുക്കാന്‍ എനിക്ക് ധൈര്യക്കുറവ് ഉണ്ടായിരുന്നു. പക്ഷേ രാജീവ്‌ അഞ്ചല്‍ സാര്‍ ആത്മവിശ്വാസം നല്‍കിയപ്പോള്‍ അത് ചെയ്യാന്‍ തീരുമാനിച്ചു. എന്റെ സിനിമാ ജീവിതത്തിലെ നല്ല കഥാപാത്രങ്ങളില്‍ ഒന്നാണത്”.

shortlink

Related Articles

Post Your Comments


Back to top button