CinemaGeneralLatest NewsMollywoodNEWS

ടീനേജ് കഴിഞ്ഞിട്ടില്ലെങ്കിലും എന്‍റെ കല്യാണം വരെ ഞാന്‍ സ്വപ്നം കണ്ടു കഴിഞ്ഞു: സാനിയ ഈയ്യപ്പന്‍

നല്ല സിനിമകള്‍ കിട്ടിയാല്‍ എന്നും സിനിമയില്‍ നില്‍ക്കാനാണ് എനിക്കിഷ്ടം

തന്‍റെ വിവാഹ സ്വപ്നങ്ങളെക്കുറിച്ച് മനസ്സ് തുറക്കുകയാണ് യുവ നടി സാനിയ ഈയ്യപ്പന്‍. ഡെസ്റ്റിനേഷന്‍ വിവാഹം ആഗ്രഹിക്കുന്ന തനിക്ക് ഗ്രീസില്‍ വച്ചു തന്റെ വിവാഹം നടക്കണമെന്ന മോഹമാണ് ഉളളതെന്നും വിവാഹം കഴിഞ്ഞു സിനിമയില്‍ അഭിനയിക്കുമോ എന്ന ചോദ്യം ഔട്ട്‌ ഡേറ്റഡ് ആയതുകൊണ്ട് അങ്ങനെയൊരു ചിന്തയേ തന്റെ മനസ്സില്‍ ഇല്ലെന്നു ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പങ്കുവയ്ക്കവേ താരം തുറന്നു പറയുന്നു.

സാനിയ ഈയ്യപ്പന്റെ വാക്കുകള്‍

“സ്വപ്നം കാണാന്‍ ഒരു പിശുക്കും കാണിക്കാറില്ല ഞാന്‍. ടീനേജ് കഴിഞ്ഞിട്ടില്ലെങ്കിലും എന്റെ കല്യാണം വരെ ഞാന്‍ സ്വപ്നം കണ്ടു കഴിഞ്ഞു. ഡെസ്റ്റിനേഷന്‍ വിവാഹമായിരിക്കും എന്ന കാര്യത്തില്‍ ഒരു സംശയവും ഇല്ല. ഗ്രീസില്‍ വച്ച് മതി. സബ്യസാചിയുടെ ലെഹങ്ക വേണം എന്ന കാര്യത്തില്‍ നോ കോംപ്രമൈസ്. ഗ്രീസില്‍ വച്ചാകുമ്പോള്‍ ലെഹങ്കയുടെ നിറം വൈറ്റ് ആകുന്നതായിരിക്കും നല്ലത്. ബീച്ചും വൈറ്റ് ലെഹങ്കയും ആഹാ…പെര്‍ഫെക്റ്റ് കോമ്പിനേഷന്‍ ആയിരിക്കും. അയ്യോ പയ്യന്‍റെ കാര്യം മറന്നു പോയി. എന്റെ പ്രഫഷന്‍ മനസിലാക്കി നില്‍ക്കുകയും എന്നെ സ്നേഹിക്കുകയും കരുതുകയും ചെയ്യുന്ന ആളായിരിക്കണം. നല്ല സിനിമകള്‍ കിട്ടിയാല്‍ എന്നും സിനിമയില്‍ നില്‍ക്കാനാണ് എനിക്കിഷ്ടം. ഇപ്പോള്‍ വിവാഹം കഴിഞ്ഞു അഭിനയിക്കുമോ എന്ന ചോദ്യം തന്നെ ഔട്ട്‌ ഡേറ്റഡ് ആയതുകൊണ്ട് ആ ചോദ്യമേ മനസ്സില്‍ ഇല്ല. സാനിയ ഈയ്യപ്പന്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button