CinemaGeneralLatest NewsMollywoodNEWS

‘റൈറ്റ് ടു റീകാൾ’ നിലവിലുള്ള നിയമം തന്നെ ; വണ്ണിന്റെ ആശയത്തെക്കുറിച്ച് തിരക്കഥാകൃത്ത് ബോബി

റിട്ടയർഡ് ജസ്റ്റീസ് കെ ടി തോമസ് ആണ് ഇങ്ങനെയൊരു കാര്യം നിലവിൽ ഉള്ളതായി പറഞ്ഞത്

മമ്മൂട്ടി കേരള മുഖ്യമന്ത്രിയായെത്തിയ ചിത്രം ‘വൺ’ മികച്ച പ്രേഷപ്രതികരണം നേടിക്കൊണ്ട് മുന്നേറുകയാണ്. സിനിമയിലൂടേ പലർക്കും അറിയാത്ത ഏവരും അറിഞ്ഞിരിക്കേണ്ട ഒരു നിയമത്തെക്കുറിച്ച് പറയുന്നുണ്ട്. ‘റൈറ്റ് ടു റീകാൾ’ എന്ന ആശയത്തെക്കുറിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടക്കുന്നത്.

‘നമ്മൾ അധികാരത്തിൽ എത്തിച്ച ജനപ്രതിനിധികൾ നമുക്ക് വേണ്ടി ജോലിചെയ്യുന്നില്ലെങ്കിൽ അവരെ തിരിച്ചു വിളിക്കാനുള്ള അവകാശം ജനങ്ങൾക്ക് നൽകുന്ന നിയമമാണ് റൈറ്റ് ടു റീകാൾ’. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ബോബി സഞ്ജയ് ആണ്. ഇപ്പോഴിതാ സിനിമയിലൂടെ പങ്കുവെച്ച ആശയം വന്ന വഴിയെക്കുറിച്ച് തുറന്നു പറയുകയാണ് തിരക്കഥാകൃത്തുക്കളിൽ ഒരാളായ ബോബി. ദ ക്യൂവിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

”റൈറ്റ് ടു റീകാൾ എന്ന ആശയം ഉണ്ടായപ്പോൾ തന്നെ അതിന്റെ സാധ്യതയെക്കുറിച്ച് അന്വേഷിച്ചതായി  ബോബി പറയുന്നു. സുപ്രീം കോടതി റിട്ടയർഡ് ജസ്റ്റീസ് കെ ടി തോമസ് ആണ് ഇങ്ങനെയൊരു കാര്യം നിലവിൽ ഉള്ളതായി പറഞ്ഞത്. അങ്ങനെ ഇമാജിനേഷൻ എന്ന് കരുതിയ കാര്യം യാഥാർഥ്യമാണെന്ന് അദ്ദേഹത്തിൽ നിന്നും ബോധ്യമായതായി.

തുടർന്ന് നടത്തിയ റിസേർച്ചിന്റെ ഭാഗമായി സിപിഐ നേതാവ് സി കെ ചന്ദ്രപ്പനും ബിജെപി നേതാവ് വരുൺ ഗാന്ധിയും ഈ ബില്ലുമായി ലോക്സഭയെ സമീപിച്ചിരുന്നു എന്ന് മനസ്സിലായി. എന്നാൽ മറ്റു പലരും സമാന ബില്ലുമായി സമീപിച്ചിട്ടുണ്ട്. അവരുടെ പേരുകൾ കൃത്യമായി ഓർക്കുന്നില്ല. ഒരു കാര്യം ഉറപ്പാണ്. ഈ ബില്ല് ഒരിക്കലും പാർലമെന്റിൽ പാസാകുവാൻ പോകുന്നില്ല . ഇങ്ങനെയൊരു ബില്ല് പാസായാൽ അത് സർക്കാരിനെ ബാധിക്കില്ലേ. റൈറ്റ് ടു റീകാൾ വെറും ഒരു ആശയം മാത്രമായിരുന്നു. അതിന് പിന്നിലെ സാധ്യതകളെ കുറിച്ച് അറിഞ്ഞപ്പോൾ എക്സൈറ്റെഡ് ആയെന്നും” ബോബി പറഞ്ഞു.

 

shortlink

Related Articles

Post Your Comments


Back to top button