GeneralLatest NewsMollywoodNEWSSocial Media

‘ഒന്നോ രണ്ടോ കെട്ടിക്കോളൂ’ ; ആരാധകന്റെ ചോദ്യത്തിന് കിടിലൻ മറുപടിയുമായി അനുശ്രീ

ആരാധകരുടെ ചോദ്യങ്ങള്‍ക്ക് അനുശ്രീ പറഞ്ഞ മറുപടികളാണ് ചര്‍ച്ചയാകുന്നത്

പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം പങ്കുവെയ്ക്കാറുള്ള ചിത്രങ്ങൾ എല്ലാം ശ്രദ്ധേയമാകാറുണ്ട്. ആരാധകരുമായി സംവദിക്കാനും താരം സമയം കണ്ടെത്താറുണ്ട്. ഇപ്പോഴിതാ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് അനുശ്രീ പറഞ്ഞ മറുപടികളാണ് ചര്‍ച്ചയാകുന്നത്.

ഇൻസ്റ്റാഗ്രാമിലെ ചോദ്യോത്തര സെഷനിലായിരുന്നു ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി താരം എത്തിയത്. തന്റെ ഫോട്ടോയും അനുശ്രീ ഷെയര്‍ ചെയ്‍തിട്ടുണ്ട്. കുടുംബത്തിനെ കുറിച്ചും അനുശ്രീ ആരാധകരോട് പറയുന്നു.

”ഒരാള്‍ ചോദിച്ചത് ഞാൻ കെട്ടിക്കോട്ടെ എന്നായിരുന്നു. കെട്ടിക്കോളൂ വീട്ടുകാര്‍ക്ക് സമ്മതമാണേല്‍ ഒന്നോ രണ്ടോ കെട്ടിക്കോളൂവെന്നായിരുന്നു ഉത്തരം. ആരാ വേണ്ടാ എന്ന് പറഞ്ഞേ എന്നും അനുശ്രീ ചോദിക്കുന്നു. കറന്റ് ക്ലഷ് ആരാണ് (current crush) എന്നായിരുന്നു മറ്റൊരു ചോദ്യം. കെഎസ്ഇബി എന്നായിരുന്നു അനുശ്രീയുടെ മറുപടി. ഇപോഴത്തെ മൊബൈല്‍ റിംഗ് ടോണ്‍ ഏതെന്ന് ചോദിച്ചപ്പോള്‍ നമശിവായ എന്ന ട്യൂണ്‍ വെച്ച് കേള്‍പ്പിക്കുകയും ചെയ്‍തു അനുശ്രീ.

ഹോളിവുഡില്‍ ആരുടെ നായികയായിട്ടാണ് അഭിനയിക്കാൻ ഇഷ്‍ടം എന്ന് ചോദിച്ചപ്പോള്‍ ഡികാപ്രിയോ എന്നായിരുന്നു ഉത്തരം.
എന്നെ കുറിച്ച് എന്താണ് അഭിപ്രായം ചേച്ചിക്ക് എന്നായിരുന്നു മറ്റൊരു ചോദ്യം. നല്ല അഭിപ്രായം. പുറത്തുപറയാൻ കൊള്ളാത്ത അഭിപ്രായം പേഴ്‍സണല്‍ മെസേജ് അയക്കാം എന്നും” അനുശ്രീ മറുപടി പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button