CinemaGeneralLatest NewsNEWSSocial MediaTollywood

18 വർഷം പൂർത്തിയാക്കി അല്ലു അർജുൻ ; ആരാധകരോട് നന്ദി പറഞ്ഞ് താരം

ഗംഗോത്രി എന്ന തെലുങ്ക് ചിത്രത്തിലാണ് അല്ലു ആദ്യമായി നായകനായെത്തുന്നത്

തെലുങ്കിലും മലയാളത്തിലുമായി നിരവധി ആരാധകരുള്ള താരമാണ് അല്ലു അർജുൻ. ഇപ്പോഴിതാ സിനിമയിൽ 18 വർഷം പൂർത്തിയാക്കിയ സന്തോഷം പങ്കുവെയ്ക്കുകയാണ് താരം. സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പിൽ ആരാധകരോട് നന്ദി അറിയിക്കുകയാണ് അല്ലു അർജുൻ.

“എന്റെ ആദ്യ സിനിമ പുറത്തിറങ്ങിയിട്ട് 18 വർഷമായി. എന്റെ 18 വർഷത്തെ യാത്രയുടെ ഭാഗമായ എല്ലാവരോടും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. എന്റെ ഹൃദയം നന്ദിയാൽ നിറഞ്ഞിരിക്കുന്നു. വർഷങ്ങളായി പെയ്യുന്ന എല്ലാ സ്നേഹത്തിനും ഞാൻ ശരിക്കും അനുഗ്രഹിക്കപ്പെടുന്നു എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി. നന്ദി“ ആരാധകർക്ക് നന്ദി അറിയിച്ച് താരം കുറിച്ചു.

https://www.instagram.com/p/CM80X4tndyl/?utm_source=ig_web_copy_link

ബാലതാരമായി എത്തിയ അല്ലു 2003 ൽ പുറത്തിറങ്ങിയ ഗംഗോത്രി എന്ന തെലുങ്ക് ചിത്രത്തിലാണ് ആദ്യമായി നായകനായെത്തുന്നത്. 2004ൽ പുറത്തിറക്കിയ ആര്യ എന്ന ചിത്രം മലയാളത്തിലേക്ക് മൊഴിമാറ്റിയതോടെയാണ് അല്ലു അർജുനിന് കേരളത്തിലും ആരാധകർ ഉണ്ടായത്. തുടർന്ന് വന്ന ഹാപ്പി, ബണ്ണി എന്നീ ചിത്രങ്ങളും സൂപ്പർഹിറ്റായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button