GeneralKollywoodLatest NewsMovie GossipsNEWSSocial Media

തുടക്കത്തിൽ ശാന്തനു നല്ല സിനിമകൾ എല്ലാം നിരസിച്ചിരുന്നു ? പ്രതികരണവുമായി താരം

വ്യാജ വാർത്തകൾക്കെതിരെ ശാന്തനു

ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും തമിഴ് സിനിമയിൽ സജീവമാകുകയാണ് നടൻ ശാന്തനു ഭാഗ്യരാജ്. പ്രശസ്ത നടൻ ഭാഗ്യരാജിന്റെയും നടി പൂർണിമയുടെയും മകനായ ശന്തനു തമിഴ് സിനിമയിലേക്ക് എത്തിയപ്പോൾ നല്ലൊരു ഭാവി പ്രവചിക്കപ്പെട്ടിരുന്നു. താരത്തിന്റെ അരങ്ങേറ്റം ചിത്രം ശ്രദ്ധിക്കപ്പെട്ടെങ്കിലും പിന്നീടുള്ള സിനിമകൾ എല്ലാം പരാജയപ്പെട്ടതോടെ ശന്തനു സിനിമയിൽ നിന്ന് വിട്ടു നിൽക്കാൻ തുടങ്ങി.

ഇപ്പോൾ വീണ്ടും നല്ല കഥാപാത്രങ്ങൾ  തേടി എത്തുകയും സിനിമയിൽ സജീവമാകുകയുമാണ്  താരം. എന്നാൽ വീണ്ടും കരിയർ സ്റ്റാർട്ട് ചെയ്യാൻ തുടങ്ങിയപ്പോഴേക്കും ശന്തനുവിന് നേരെ വലിയ തോതിലുള്ള സൈബർ ആക്രമണങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. കുറച്ചു ദിവസങ്ങൾക്ക് മുൻപ് ദേശീയ പുരസ്‌കാരവുമായി ബന്ധപ്പെട്ട് നടന്‍റെ പേരില്‍ വ്യാജ വാര്‍ത്തകളും ട്രോളുകളും വന്നിരുന്നു. അതിനോട് നടന്‍ ശക്തമായി പ്രതികരിക്കുകയും ചെയ്തു.

എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്നത്, കരിയറിന്‍റെ തുടക്കത്തില്‍ ചില നല്ല സിനിമകള്‍ ശാന്തനു നിരസിച്ചു എന്ന തരത്തിലാണ്. ബോയ്‌സ്, കാതല്‍, കളവാണി, സുബ്രഹ്‌മണ്യപുരം തുടങ്ങിയ സിനിമകള്‍ ശാന്തനു നിരസിച്ചു എന്നാണ് വ്യാജ വാർത്തകളിൽ പറയുന്നത്. സംഭവം ശ്രദ്ധിക്കപ്പെട്ടതോടെ ശന്തനു തന്നെ നേരിട്ട് പ്രതികരണവുമായി എത്തിയിരിക്കുകയാണ്.

‘ഇപ്പോള്‍ ഇങ്ങനെയൊരു വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച് കഴിഞ്ഞാല്‍, ഈ വാര്‍ത്തയുടെ സത്യാവസ്ഥ ഇത് കണ്ടവരോട് എല്ലാം നിങ്ങള്‍ക്ക് പറയാന്‍ സാധിയ്ക്കുമോ ?. അടിസ്ഥാനമില്ലാത്ത വാര്‍ത്തകള്‍ പ്രചരിപ്പിച്ചു കഴിഞ്ഞാല്‍ കാണുന്ന ജനങ്ങള്‍ അത് വിശ്വസിച്ചു പോവും. ഇതൊക്കെ ആര് നിഷേധിച്ചു’ എന്നാണ് ശാന്തനു ചോദിക്കുന്നത്. ട്വിറ്ററിലൂടെയായിരുന്നു താരം ഇക്കാര്യം വ്യക്തമാക്കിയത്.

സക്കരക്കട്ടി എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്ത് നാന്ദി കുറിച്ച ശാന്തനു, മോഹന്ലാലിനോടൊപ്പം എയ്ഞ്ചല്‍ ജോണ്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലുമെത്തിയിട്ടുണ്ട്.

നിലവില്‍ പാവ കഥൈയ്കള്‍, മാസ്റ്റര്‍ തുടങ്ങി ശാന്തനു അഭിനയിച്ച ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രങ്ങൾ എല്ലാം ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button