CinemaGeneralMollywoodNEWS

സിനിമയില്‍ തോറ്റ് പോയാലും എന്‍റെ ശമ്പളത്തില്‍ നിങ്ങള്‍ക്ക് കഴിയാം: ഭാര്യ നല്‍കിയ ഊര്‍ജ്ജത്തെക്കുറിച്ച് ജഗദീഷ്

പിന്നീട് കഥാകൃത്ത് എന്ന നിലയിലും അറിയപ്പെട്ടു തുടങ്ങിയപ്പോള്‍ സിനിമയില്‍ പിടിച്ചു നില്‍ക്കാമെന്ന തോന്നലുണ്ടായി

തന്‍റെ ഭാര്യയുടെ ഒരേയൊരു വാക്കാണ്‌ തന്നെ സിനിമയിലേക്ക് ഇറങ്ങാന്‍ പ്രേരിപ്പിച്ചതെന്ന് നടന്‍ ജഗദീഷ്. കോളേജ് അദ്ധ്യാപകനായിരിക്കെ വേതനമില്ലാത്ത ലോങ്ങ്‌ ലീവെടുത്താണ്‌ താന്‍ സിനിമയിലേക്ക് ഇറങ്ങിയതെന്നും സിനിമയില്‍ സക്സസ് ആയില്ലേല്‍ ഒരാളുടെ ശമ്പളത്തില്‍ കഴിയാമെന്ന ഭാര്യയുടെ വാക്കിന്റെ ഉറപ്പിന്മേലാണ് സിനിമ പ്രൊഫഷനാക്കാന്‍ തീരുമാനമെടുത്തതെന്നും സിനിമയില്‍ മുപ്പത്തിയേഴ് വര്‍ഷം പൂര്‍ത്തിയാക്കി കഴിഞ്ഞ ജഗദീഷ് പറയുന്നു.

ജഗദീഷിന്‍റെ വാക്കുകള്‍

“കോളേജ് അദ്ധ്യാപകനായിരിക്കുന്ന സമയത്താണ് ‘മൈഡിയര്‍ കുട്ടിച്ചാത്തന്‍’ എന്ന സിനിമയില്‍ അഭിനയിക്കുന്നത്. അതില്‍ ഒരു ചെറിയ വേഷം ചെയ്തു. അങ്ങനെ വന്നപ്പോള്‍ ഞാന്‍ വിചാരിച്ചത് വര്‍ഷത്തില്‍ ഒന്ന് രണ്ടു സിനിമ ചെയ്തിട്ട് ജോലിയില്‍ തുടരാമെന്നാണ്. അത് കഴിഞ്ഞു മുകേഷിനും, ശ്രീനിവാസനുമൊപ്പം ‘ഓടരുതമ്മാവാ ആളറിയാം’ എന്ന സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ അവസരം കിട്ടി. അതിനു ശേഷം കുറച്ചു സിനിമകള്‍ ലഭിച്ചു. പിന്നീട് കഥാകൃത്ത് എന്ന നിലയിലും അറിയപ്പെട്ടു തുടങ്ങിയപ്പോള്‍ സിനിമയില്‍ പിടിച്ചു നില്‍ക്കാമെന്ന തോന്നലുണ്ടായി. അപ്പോള്‍ ഞാന്‍ ഒരു ലോങ്ങ്‌ ലീവ് എടുക്കാന്‍   തീരുമാനിച്ചു. അങ്ങനെ കാര്യം വൈഫിനോട് പറഞ്ഞു, വൈഫ് സമ്മതിക്കുകയും ചെയ്തു. ശമ്പളമില്ലാത്ത ലീവാണ് എടുക്കുന്നത്. അത് കൊണ്ട് തന്നെ വലിയ റിസ്ക്‌ ആയിരുന്നു. സിനിമയില്‍ ക്ലിക്ക് ആയില്ലേല്‍ ഒരാളുടെ ശമ്പളം വച്ച് നമുക്ക് കഴിയാമെന്ന് വൈഫ് പറഞ്ഞു. അത് കേട്ടപ്പോള്‍ എനിക്കും ധൈര്യമായി. പക്ഷേ പിന്നീട് എനിക്ക് എന്റെ കോളേജ് പ്രൊഫഷനിലേക്ക് തിരിച്ചു പോകേണ്ടി വന്നിട്ടില്ല”. ജഗദീഷ് പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button