BollywoodGeneralLatest NewsNEWS

‘എന്നെ എന്തുകൊണ്ടാണ് കല്യാണത്തിന് ക്ഷണിക്കാതിരുന്നത്?’ പ്രിയങ്ക ചോപ്രയോട് പരാതി പറഞ്ഞ് ആരാധകന്‍

വിവാഹത്തിന് ക്ഷണിക്കാത്തതിന് ക്ഷമ പറഞ്ഞുകൊണ്ടായിരുന്നു നടിയുടെ മറുപടി

പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് പ്രിയങ്ക ചോപ്ര. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം പങ്കുവെയ്ക്കാറുള്ള ചിത്രങ്ങൾ എല്ലാം ശ്രദ്ധേയമാകാറുണ്ട്. ഇടയ്ക്ക് ഒക്കെ തന്റെ ആരാധകരുമായി സംവദിക്കാനും താരം സമയം കണ്ടെത്താറുണ്ട്.

ആരാധകരോട് സംവദിക്കാനായി ‘ആസ്‌ക് മീ എനിതിങ്’ സെഷന്‍ താരം നടത്തിയിരുന്നു. നിരവധി പേരാണ് നടിയോട് ചോദ്യങ്ങളുമായി എത്തിയത്.

ഇതില്‍ ഒരു രസകരമായ ചോദ്യത്തിന് താരം നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലാവുന്നത്. തന്നെ വിവാഹത്തിന് ക്ഷണിക്കാതിരുന്നത് എന്താണ് എന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം. ആ സമയത്ത് താന്‍ ജോദ്പൂരിലുണ്ടായിരുന്നുവെന്നും ഇയാള്‍ പറഞ്ഞു.

വിവാഹത്തിന് ക്ഷണിക്കാത്തതിന് ക്ഷമ പറഞ്ഞുകൊണ്ടായിരുന്നു നടിയുടെ മറുപടി. നിങ്ങളെ എനിക്കറിയില്ലെന്നാണ് തോന്നുന്നതെന്നും അതാണ് കല്യാണത്തിലേക്ക് ക്ഷണിക്കാതിരുന്നതിന്റെ പ്രധാന കാരണമെന്നും താരം വ്യക്തമാക്കി.

2018 ലാണ് അമേരിക്കന്‍ ഗായകനും നടനുമായ നിക്ക് ജൊനാസും പ്രിയങ്കയും തമ്മിൽ വിവാഹിതരാവുന്നത്.

shortlink

Related Articles

Post Your Comments


Back to top button