
പ്രശസ്ത സംവിധായകൻ ജയിംസ് ഗൺ സംവിധാനം ചെയുന്ന ചിത്രമാണ് ‘ദ് സൂയിസൈഡ് സ്ക്വാഡ്’. ചിത്രത്തിന്റെ ട്രെയിലർ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്. 2016 ൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ സീക്വൽ ആയാണ് ഈ ഭാഗം എത്തുന്നത്.
മാർഗരറ്റ് റോബി, ഇഡ്രിസ് എൽബ, ജോൺ സീന, വയോള ഡേവിസ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കിങ് ഷാർക് എന്ന ഷാർക് ഹ്യൂമൻ ഹൈബ്രിഡ് കഥാപാത്രത്തിനു ശബ്ദം കൊടുക്കുന്നത് സിൽവസ്റ്റർ സ്റ്റാലനാണ്. ചിത്രം ഓഗസ്റ്റ് ആറിന് തിയറ്ററുകളിലെത്തും.
Post Your Comments