ചെന്നൈ: കോൺഗ്രസ് വിട്ടു പോകില്ലെന്ന് നടി ഷക്കീല. സിനിമ അഭിനയം തുടര്‍ന്നുകൊണ്ട് തന്നെ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുമെന്ന് താരം വ്യക്തമാക്കി. അച്ഛനില്‍ നിന്നാണ് പാര്‍ട്ടിയെക്കുറിച്ച് കേട്ടിട്ടുള്ളതെന്നും അദ്ദേഹത്തോടുളള സ്നേഹസൂചകമായാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നതെന്നും ഷക്കീല പറഞ്ഞു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.
‘എനിക്കിഷ്ടമാണ് കോണ്‍ഗ്രസിനെ. എന്റെ പിതാവിനും കോണ്‍ഗ്രസിനെയാണ് ഇഷ്ടം. എനിക്ക് വിളി വന്നു. അങ്ങനെ അച്ഛന് വേണ്ടിയും പിന്നെ നല്ല കാര്യങ്ങള്‍ ചെയ്യാനും പാര്‍ട്ടിയിലേക്ക് വരാമെന്ന് കരുതിയെന്നും’ ഷക്കീല പറഞ്ഞു.
കോണ്‍ഗ്രസ് വിട്ട് നടി ഖുഷ്ബു ബി.ജെ.പിയില്‍ചേര്‍ന്നത് ചൂണ്ടിക്കാണിച്ചപ്പോള്‍ പാര്‍ട്ടി മാറുന്നത് ഓരോരുത്തരുടെ ഇഷ്ടമാണെന്ന് ഷക്കീല പ്രതികരിച്ചു.
Post Your Comments