മലയാളി പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് റീനു മാത്യൂസ്. ഇപ്പോഴിതാ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. യുഎഇയിൽ വച്ച് നടത്തിയ ഫോട്ടോഷൂട്ടിന്റെ പിന്നിൽ പ്രവർത്തിച്ചിരിക്കുന്ന ഫൊട്ടോഗ്രാഫർ ഷിനിഹാസ് അബുവാണ്.
ദുബായി ഏജ്‍ലെസ് കലക്‌ഷൻ ഡിസൈൻ ചെയ്ത വസ്ത്രങ്ങളാണ് റീനു അണിഞ്ഞിരിക്കുന്നത്. ഏറെ നാളുകളുടെ ഇടവേളയ്ക്കു ശേഷം റീനു മോഡലായി എത്തുന്ന ഫോട്ടോഷൂട്ട് വിഡിയോ കൂടിയാണിത്.
ലാൽ ജോസ് സംവിധാനം ചെയ്ത് ഇമ്മാനുവൽ എന്ന സിനിമയിൽ നായിക ആയാണ് റീനുവിന്റെ സിനിമാപ്രവേശം. എന്നും എപ്പോഴും എന്ന ചിത്രത്തിൽ മോഹൻലാലിനൊപ്പവും അഭിനയിച്ചിരുന്നു. സപ്തമശ്രീ തസ്ക്കര, പ്രെയ്സ് ദ് ലോർഡ് തുടങ്ങിയവയാണ് താരത്തിന്റെ ശ്രദ്ധേയമായ മറ്റു ചിത്രങ്ങൾ.
Post Your Comments