കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തിയ മമ്മൂട്ടി ചിത്രം വണ്ണിന് മികച്ച അഭിപ്രയമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കേരള മുഖ്യമന്ത്രി കടയ്ക്കല്‍ ചന്ദ്രന്‍ എന്ന അകഥാപാത്രത്തെയാണ് ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ സിനിമയിലെ മമ്മൂട്ടിയുടെ കഥാപാത്രത്തിന് മുഖ്യമന്ത്രി പിണറായി വിജയനുമായി സാമ്യമുണ്ടെന്ന ആരോപണമാണ് ഉയരുന്നത്.
നേരത്തെയും ചിത്രത്തിന് നേരെ ഈ ആരോപണം ഉയർന്നിരുന്നു. എന്നാൽ സിനിമയ്ക്ക് പിണറായി വിജയനുമായി യാതൊരു സാമ്യവുമില്ലെന്ന് വ്യക്തമാക്കി സംവിധായകന്‍ സന്തോഷ് വിശ്വനാഥന്‍ അടക്കം രംഗത്തെത്തിയിരുന്നു.
എന്നാല്‍ ഈ ആരോപണങ്ങളെ ശരി വെയ്ക്കുന്ന തരത്തിലാണ് ചിത്രത്തില്‍ സെന്‍സര്‍ ബോര്‍ഡ് ഇടപെടലുകള്‍. തിയേറ്ററിലെത്തിയ വണ്ണില്‍ സെന്‍സര്‍ ബോര്‍ഡ് മാറ്റങ്ങള്‍ നിർദ്ദേശിച്ചതായാണ് റിപ്പോർട്ടുകൾ.
സിനിമയിൽ ജോജു ജോര്‍ജ് അവതരിപ്പിച്ച ‘പാര്‍ട്ടി സെക്രട്ടറി’ എന്ന കഥാപാത്രം സെന്‍സറിംഗിന് ശേഷം ‘പാര്‍ട്ടി അദ്ധ്യക്ഷന്‍’ എന്ന പേരിലായി. മുഖ്യമന്ത്രിയുടെ സുഹൃത്ത് കൂടിയായ ‘പാര്‍ട്ടി സെക്രട്ടറി’ സെന്‍സര്‍ കട്ടിന് ശേഷം ‘പാര്‍ട്ടി അദ്ധ്യക്ഷനായി’ മാറുകയായിരുന്നു. കടയ്ക്കല്‍ ചന്ദ്രന് പിണറായി വിജയനുമായി സാമ്യം വരാതിരിക്കാനയാണ് സെന്‍സര്‍ ബോര്‍ഡ് തിരുത്ത് നിര്‍ദേശിച്ചത്.
Post Your Comments