
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയിലും മകൾ ഇഷാനിയുടെ അരങ്ങേറ്റ ചിത്രമായ ‘വൺ’ കാണാൻ കുടുംസമേതം തിയറ്ററിലെത്തി നടനും തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ കൃഷ്ണകുമാർ.
മമ്മൂട്ടി കേരള മുഖ്യമന്ത്രിയായെത്തുന്ന ചിത്രത്തില്‍ വിജിലന്‍സ് ഡയറക്ടര്‍ അലക്സ് തോമസിന്റെ വേഷത്തിലാണ് കൃഷ്ണകുമാര്‍. മകള്‍ക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷവും താരം പങ്കിട്ടു.
അച്ഛന്‍ സ്ഥാനാര്‍ഥിയായതിനൊപ്പം ആദ്യ സിനിമയും പ്രദര്‍ശനത്തിനെത്തുന്നതിന്റെ സന്തോഷവും ഇഷാനിയും പങ്കുവെച്ചു. എന്നാൽ തിരഞ്ഞെടുപ്പിന്റെ തിരക്ക് മൂലം കുടുംബാംഗങ്ങള്‍ക്കൊപ്പം ആദ്യ ഷോ മുഴുവനും കാണാതെ പ്രചാരണ തിരക്കുകളിലേയക്ക് കൃഷ്ണകുമാര്‍ മടങ്ങുകയും ചെയ്തു.
Post Your Comments