CinemaGeneralLatest NewsMollywoodNEWSSocial Media

‘റൈറ്റ് ടു റീകാൾ’ അനുയോജ്യമായ പ്രസ്താവന; ‘വൺ’ സിനിമയെക്കുറിച്ച് ജീത്തു ജോസഫ്

'വൺ' സിനിമയെ പ്രശംസിച്ച് ജീത്തു ജോസഫ്

കേരളം മുഖ്യമന്ത്രിയായി നടൻ മമ്മൂട്ടി എത്തുന്ന ചിത്രമാണ് വൺ. കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തിയ സിനിമയ്ക്ക് മികച്ച അഭിപ്രായമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ സിനിമയെ പ്രശംസിച്ചുകൊണ്ട് സംവിധായകൻ ജീത്തു ജോസഫ് പങ്കുവെച്ച കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.

വോട്ടിംഗ് ഒരു കരാറല്ല. നിങ്ങൾ നൽകുന്ന ഒരു അസൈൻമെന്റാണ്. ജനങ്ങൾ നിയോഗിച്ചവരെ തിരിച്ചുവിളിക്കാൻ അവർക്ക് അവകാശമുണ്ടെന്നും റൈറ്റ് ടു റീകാൾ എന്നത് സിനിമയ്ക്ക് അനുയോജ്യമായ പ്രസ്താവനയാണെന്നും ജീത്തു സോഷ്യൽ മീഡിയയിൽ കുറിച്ചു.

https://www.facebook.com/JeethuJosephOnline/posts/1108628719614025

ബോബി-സഞ്ജയ് കൂട്ടുകെട്ടിന്റെ രചനയില്‍ സന്തോഷ് വിശ്വനാഥാണ് വണ്‍ സംവിധാനം ചെയ്തിരിക്കുന്നത് . അതെ സമയം തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് റിലീസ് ചെയ്ത ചിത്രം പിണറായി വിജയനെ കേന്ദ്രകഥാപാത്രമാക്കിയതാണെന്ന അഭ്യൂഹമുണ്ടായിരുന്നു. വണ്‍ എന്ന സിനിമയിലെ മമ്മൂട്ടി കഥാപാത്രം പിണറായിയോ ഉമ്മന്‍ചാണ്ടിയോ അല്ല എന്നായിരുന്നു സംവിധായകനും തിരക്കഥാകൃത്തുക്കളും വ്യക്തമാക്കിയത്. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി സാമ്യം തോന്നുമോ എന്ന സംശയത്തില്‍ വണ്‍ എന്ന സിനിമക്ക് സെന്‍സര്‍ ബോർഡ് മാറ്റം വരുത്തിച്ചിരുന്നു.

പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എന്ന ജോജു അവതരിപ്പിച്ച കഥാപാത്രം സെന്‍സറിംഗില്‍ പാര്‍ട്ടി അധ്യക്ഷനായി. സെക്രട്ടറിക്ക് പകരം അധ്യക്ഷനെന്ന് ഉപയോഗിക്കാന്‍ സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെടുകയായിരുന്നു.  പാര്‍ട്ടി സെക്രട്ടറി സെന്‍സര്‍ കട്ടിന് ശേഷം ‘പാര്‍ട്ടി അധ്യക്ഷനായി’. രണ്ട് സീനുകളില്‍ പാര്‍ട്ടി സെക്രട്ടറി എന്ന് പരാമര്‍ശിക്കുന്നത് മാറ്റി പാര്‍ട്ടി അധ്യക്ഷന്‍ എന്നാക്കി മാറ്റി.

 

shortlink

Related Articles

Post Your Comments


Back to top button