മാധവനും വിജയ് സേതുപതിയും പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് വിക്രം വേദ. തമിഴിൽ ഗംഭീര വിജയം നേടിയ ചിത്രം ഹിന്ദി റീമേക്കിനൊരുങ്ങുകയാണ്. ഋത്വിക് റോഷന് ഗാങ്സ്റ്ററായ വേദയുടെ വേഷവും, സെയ്ഫ് പൊലീസുമായിരിക്കുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
തമിഴില്‍ ചിത്രമൊരുക്കിയ സംവിധായക ദമ്പതികളായ പുഷ്കര്‍-ഗായത്രി തന്നെയാവും ബോളിവുഡ് റീമേക്കും ചെയ്യുന്നത്. ഈ വര്‍ഷം തന്നെ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങാന്‍ സാധ്യതയുണ്ട്. നിലവില്‍ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ പരിപാടികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. അതേസമയം ചിത്രത്തിന്റെ പേര് എന്തായിരിക്കുമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നു.
മാധവനും വിജയ് സേതുപതിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമായിരുന്നു വിക്രം വേദ. ശ്രദ്ധ ശ്രീനാഥ്, കതിര്, വരലക്ഷ്മി ശരത്ത് കുമാര്‍ എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍.
Post Your Comments