
ചെന്നൈ: കോയമ്പത്തൂർ സൗത്തിൽ നടന് കമലഹാസന് വിജയിക്കില്ലെന്ന് ആവർത്തിച്ച് നടി ഗൗതമി. എന്‍.ഡി.എ സ്ഥാനാര്‍ഥി വാനതി തന്നെയായിരിക്കും വിജയിക്കുകയെന്നും, അവര്‍ അവിടുത്തെ ജനങ്ങള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിച്ചതെന്നും ഗൗതമി പറഞ്ഞു.
ഖുശ്ബുവുമായി അഭിപ്രായ വ്യത്യാസമുണ്ടന്ന വാര്‍ത്തകളും താരം നിഷേധിച്ചു. ഖുശ്ബുവിനു വേണ്ടി പ്രചാരണത്തിനിറങ്ങും. സീറ്റുനുവേണ്ടിയല്ല ബി. ജെ. പിയില്‍ ചേര്‍ന്നതെന്നും ഗൗതമി വ്യക്തമാക്കി.
സിനിമയിലെ പ്രശസ്തിയും രാഷ്ട്രീയത്തിലെ വിജയവും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നും നല്ല രാഷ്ട്രീയക്കാര്‍ക്കെ മികച്ച വിജയമുണ്ടാവുകയുള്ളുവെന്നും ഗൗതമി നേരത്തേ പറഞ്ഞിരുന്നു. മക്കള്‍ നീതി മയ്യം നേതാവ് നടന് കമല്‍ഹാസന്റെ മുന്‍ ജീവിത പങ്കാളി കൂടിയാണ് നടി ഗൗതമി. ഇരുവരും പിന്നീട് പിരിഞ്ഞു.
വിരുദനഗറില്‍ ഗൗതമി സ്ഥാനാര്‍ഥിയാകുമെന്ന് നേരത്തേ വാര്‍ത്തകളുണ്ടായിരുന്നു. തുടര്‍ന്ന് ഗൗതമി ഇവിടെ പ്രചരണവും ആരംഭിച്ചു. എന്നാല്‍ എന്‍.ഡി.എയുടെ സഖ്യകക്ഷിയായ അണ്ണാ ഡി.എം.കെ സീറ്റ് വിട്ടുകൊടുക്കാന്‍ തയാറായില്ല.
Post Your Comments