തമിഴ് മാറ്റി അവതാരക ഹിന്ദിയില്‍ സംസാരിച്ചതിനെ തുടർന്ന് വേദി വിട്ട് ഇറങ്ങിപ്പോയി സംഗീത സംവിധയകാൻ എ ആര്‍ റഹമാന്‍. തന്റെ പുതിയ ചിത്രം ’99 സോങ്‌സി’ന്റെ ഡിയോ ലോഞ്ചിനിടെയായിരുന്നു സംഭവം. സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ് ഈ വീഡിയോ. തമാശ രൂപേണയാണ് റഹമാന്‍ വേദി വിട്ട് ഇറങ്ങിപ്പോയത്.
തമിഴില്‍ സംസാരിച്ചു കൊണ്ടിരുന്ന അവതാരക നായകനായെത്തുന്ന ഇഹാന്‍ ഭട്ടിനെ സ്വാഗതം ചെയ്യാനായി ഹിന്ദിയില്‍ സംസാരിക്കുകയായിരുന്നു. ഇതു കേട്ട് ചിരിച്ചു കൊണ്ട് റഹമാന്‍ വേദിയില്‍ നിന്ന് ഇറങ്ങിപ്പോയി സ്റ്റേജിനു താഴെയുള്ള കസേരയില്‍ പോയി ഇരിക്കുകയായിരുന്നു. ‘തമിഴില്‍ ആണോ സംസാരിക്കുക എന്ന് ഞാന്‍ താങ്കളോട് ചോദിച്ചതല്ലേ’ എന്നും പറഞ്ഞുകൊണ്ടായിരുന്നു താരം പുറത്തേക്കിറങ്ങിയത്. ക്ഷമാപണം ചെയ്ത അവതാരകയോട് ‘ചുമ്മാ തമാശയ്ക്കു ചെയ്തതാണെ’ന്നു പുഞ്ചിരിയോടെ റഹമാന്‍ പറയുന്നതും വീഡിയോയിൽ കാണാം.
https://www.instagram.com/p/CM3_bzEFc6R/?utm_source=ig_web_copy_link
വിശ്വാസ് കൃഷ്ണമൂര്‍ത്തി സംവിധാനം ചെയ്യുന്ന ’99 സോങ്‌സ്’ സംഗീതത്തിന് പ്രാധാന്യം നല്‍കിക്കൊണ്ട് ഒരുക്കുന്ന സിനിമയാണ്. ചിത്രത്തിന്റെ തിരക്കഥ രചനയും നിര്‍മാണവും നിര്‍വഹിക്കുന്നത് റഹമാന്‍ തന്നെയാണ്.
Post Your Comments