മലയാള സിനിമയിൽ നായികയാകാനൊരുങ്ങുകയാണ് സണ്ണി ലിയോണ്‍. ഷീറോ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് താരം വീണ്ടും എത്തുന്നത്. സിനിമയുമായി ബന്ധപ്പെട്ട പ്രസ് മീറ്റിങ്ങിൽ വെച്ച് മമ്മൂട്ടിയ്ക്കൊപ്പം മധുരരാജയിൽ അഭിനയിച്ച അനുഭവം പങ്കുവെച്ചിരിക്കുകയാണ് താരം. മമ്മൂട്ടിക്കൊപ്പമുള്ള അഭിനയ നിമിഷങ്ങള്‍ വളരെ മികച്ചത് തന്നെയായിരുന്നുവെന്ന് സണ്ണി പറയുന്നു.
‘വളരെ നല്ല അനുഭവം തന്നെയായിരുന്നു. അതില്‍ സംശയമില്ല. പാട്ട് എല്ലാവര്ക്കും ഇഷ്ടമാവുകയും ചെയ്തു. അവരവര്‍ ചെയ്യുന്ന കാര്യങ്ങളില്‍ മികവ് പുലര്ത്തുന്നവര്ക്കൊപ്പം ജോലി ചെയ്യുന്നത് എപ്പോഴും സന്തോഷമുള്ള കാര്യം തന്നെയാണ്’ സണ്ണി ലിയോണ്‍ പറഞ്ഞു.
മധുരരാജയില്‍ ‘മോഹ മുന്തിരി’ എന്ന് തുടങ്ങുന്ന ഐറ്റം നമ്പറിലാണ് സണ്ണി ലിയോൺ എത്തിയത്. സണ്ണി ആദ്യമായി മലയാള സിനിമയില്‍ ചെയ്ത ഐറ്റം ഡാന്‍സ് ആയിരുന്നു ഇത്. ഗാനം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.
Post Your Comments