
ആയുർവേദ ചികിത്സയുമായി ബന്ധപ്പെട്ട് റിസോർട്ടിൽ എത്തിയ നടി നൈല ഉഷയ്ക്ക് പിറന്നാൾ സർപ്രൈസ് ഒരുക്കി ജീവനക്കാർ. നൈല തന്നെയാണ് ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. ചികിത്സയ്‌ക്കെത്തിയ നൈലയുടെ നടിയുടെ പിറന്നാൾ ആണെന്നറിഞ്ഞ ജീവനക്കാർ നൈലയ്ക്കു വേണ്ടി പ്രത്യേക കേക്ക് തയ്യാറാക്കുകയായിരുന്നു.
ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാള സിനിമയിൽ സജീവമാകാനൊരുങ്ങുകയാണ് നൈല. ഈ വർഷം രണ്ട് ചിത്രങ്ങളിലാണ് തുടർച്ചയായി നടി അഭിനയിക്കുന്നത്. സുരേഷ് ഗോപി ചിത്രം പാപ്പൻ, ഷറഫുദീൻ നായകനാകുന്ന പ്രിയൻ ഓട്ടത്തിലാണ് എന്നിവയാണ് പുതിയ ചിത്രങ്ങൾ.
2019ല്‍ റിലീസ് ചെയ്ത പൊറിഞ്ചു മറിയം ജോസ് ആണ് അവസാനമായി തിയറ്ററുകളിലെത്തിയ നൈല ഉഷയുടെ ചിത്രം. മികച്ച അഭിനയമായിരുന്നു താരം സിനിമയിൽ കാഴ്ചവെച്ചത്.
Post Your Comments