GeneralKollywoodLatest NewsNEWS

ഒരേ സ്കൂളിൽ പഠിച്ചു, ഒരേ വർഷം തന്നെ ദേശീയ പുരസ്കാരവും ; ആർക്കുമറിയാത്ത യുവതാരങ്ങളുടെ കഥ

വിജയ് സേതുപതിയുടെ ജൂനിയര്‍ വിദ്യാര്‍ഥിയാണ് ധനുഷ്

തമിഴിലും മലയാളത്തിലും ഒരുപോലെ ആരാധകരുള്ള താരങ്ങളാണ് ധനുഷും വിജയ് സേതുപതിയും. വ്യത്യസ്തമായ അഭിനയശൈലിയിലൂടെ വേറിട്ട് നിൽക്കുന്ന ഇരുവരും ഇത്തവണത്തെ ദേശീയ പുരസ്‌കാര വേദിയിലും താരങ്ങളായി മാറിയിരിക്കുകയാണ്. അസുരന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് ധനുഷ് മികച്ച നടനായപ്പോള്‍ സൂപ്പര്‍ ഡിലക്‌സിലെ അഭിനയത്തിന് വിജയ് സേതുപതി മികച്ച സഹനടനായി.

ഇപ്പോഴിതാ ഇരു താരങ്ങളെക്കുറിച്ച് അധികം ആർക്കും അറിയാത്ത ഒരു കാര്യം വെളിപ്പെടുത്തിയിരിക്കുകയാണ് നടന്‍ ദീപൻ. ധനുഷും വിജയ് സേതുപതിയും സഹപാഠികളായിരുന്നുവെന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്. തായ് സത്യ എംജിആര്‍ സ്‌കൂളിലാണ് ഇരുവരും പഠിച്ചത്. സ്‌കൂള്‍ പ്രതിനിധി പി.ആര്‍ കുമരേശന്‍ പങ്കുവയ്ച്ച ഒരു വീഡിയോയിലാണ് ഇത് പറയുന്നത്. ഇതാണ് ദീപൻ വെളിപ്പെടുത്തിയിരിക്കുന്നത്.

”എം.ജി.ആര്‍ സ്‌കൂളിലെ വിദ്യാര്‍ഥികളായിരുന്ന ധനുഷും വിജയ് സേതുപതിയും ഒരേ വര്‍ഷം ദേശീയ പുരസ്‌കാരം നേടിയിരിക്കുന്നു. അതില്‍ അതിയായ അഭിമാനമുണ്ട്. ഈ വിദ്യാലയം എം.ജി.ആര്‍ സ്ഥാപിച്ചതാണ്. ഈ വിദ്യാലയത്തിലെ എല്ലാ കുട്ടികളും അധ്യാപകരും ഇരുവര്‍ക്കും ആശംസകള്‍ നേരുന്നു”- ദീപന്‍ പറഞ്ഞു.

വിജയ് സേതുപതിയുടെ ജൂനിയര്‍ വിദ്യാര്‍ഥിയാണ് ധനുഷ്. മികച്ച നടനുള്ള ധനുഷിന്റെ രണ്ടാം പുരസ്‌കാരമാണിത്. വെട്രിമാരന്റെ ആടുകളത്തിനായിരുന്നു ആദ്യ പുരസ്‌കാരം. നിര്‍മാതാവ് കസ്തൂരി രാജയുടെ മകനും സംവിധായകനുമായ സെല്‍വരാഘവന്റെ സഹോദരനുമാണ് ധനുഷ്.

പഠനം പൂര്‍ത്തിയാക്കി ഗള്‍ഫിലെ പ്രവാസജീവിതത്തിന് ശേഷമാണ് വിജയ് സേതുപതി സിനിമയിലെത്തിയത്. എം കുമരന്‍ സണ്‍ ഓഫ് മഹാലക്ഷ്മി എന്ന ചിത്രത്തില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായായായിരുന്നു തുടക്കം. തേന്‍മേര്‍ക്കും പറവക്കാറ്റ് എന്ന ചിത്രത്തിലൂടെയാണ് നായകനായി അരങ്ങേറ്റം കുറിച്ചത്. തുടർന്ന് നിരവധി ചിത്രങ്ങളിൽ അഭിനയിച്ച താരം ഇന്ന് തമിഴിലെ മുൻ നിരനായികമാരിൽ ഒരാളാണ് വിജയ് സേതുപതി.

shortlink

Related Articles

Post Your Comments


Back to top button