ഇടതുസര്‍ക്കാരിന് ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ട് ഇറക്കിയ ഹ്രസ്വചിത്രത്തിനെതിരെ വ്യാപക പ്രതിഷേധം. മുഖ്യമന്ത്രി പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന ഇടതുസര്‍ക്കാരിന് ഭരണത്തുടര്‍ച്ച ലഭിക്കണമെന്ന ഉദ്ദേശത്തോടെ ഇടതുപക്ഷ സംഘടന പുരോഗമന കലാസാഹിത്യസംഘം തയ്യാറാക്കിയ ‘ഒരു തീണ്ടാപ്പാടകലെ’ എന്ന ചെറുസിനിമയാണ് വിവാദത്തിനിടയാക്കിയത്.
മുസ്ലിമിനെ രാജ്യദ്രോഹിയായും ബ്രാഹ്മണ സമുദായത്തെ അഷ്ടിക്ക് വകയില്ലാതെ വിഷമിക്കുന്നവരായും ചിത്രീകരിക്കുന്ന വീഡിയോയുടേത് ഇസ്ലാമോഫോബിക് ഉള്ളടക്കമെന്നാണ് ആരോപണം. ചിത്രത്തിലൂടെ ഇരു മതങ്ങളെയും അപനിക്കുന്നുവെന്ന ആരോപണവും ശക്തമാണ്.
താരങ്ങളായ സന്തോഷ് കീഴാറ്റൂര്‍, തെസ്‌നിഖാന്‍, കലാഭവന്‍ റഹ്മാന്‍, ഗായത്രി എന്നിവര്‍ അഭിനയിച്ച വീഡിയോ ഇന്നലെയാണ് പുകസ പുറത്തിറക്കിയത്.
കോവിഡ് പ്രതിസന്ധിയെ തുടർന്ന് ക്ഷേത്രങ്ങള്‍ അടച്ചിട്ടത്തോടെ പട്ടിണിയിലായ ബ്രാഹ്മണന്റെ കുടുംബത്തെ സര്‍ക്കാര്‍ എങ്ങന കരകയറ്റിയെന്നാണ് ഒരു വീഡിയോയിൽ പറയുന്നത്. തീവ്രവാദിയായ മകന്റെ മൃതദേഹം കാണേണ്ടെന്ന് തീരുമാനിച്ച ഉമ്മ ഇടതുപക്ഷത്തിന്റെ ഉറപ്പില്‍ വിശ്വസിക്കുന്നുവെന്നാണ് രണ്ടാമത്തെ വീഡിയോ. മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രവും ഉറപ്പാണ് എല്‍ഡിഎഫ് എന്ന പ്രചരണ വാക്യവും മുന്‍നിര്‍ത്തിയാണ് വീഡിയോ. അയിത്തവും തീണ്ടലും കൊവിഡ് കാലത്ത് പ്രസക്തമാണെന്ന് വാദിച്ച് പുരോഗമന കലാസാഹിത്യസംഘം പുറത്തിറക്കിയ ഹ്രസ്വചിത്രം നേരത്തെ വന്‍ വിവാദമായിരുന്നു.
പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന സെക്രട്ടറിയും എഴുത്തുകാരനുമായ അശോകന്‍ ചരുവില്‍ ഉള്‍പ്പെടെ അയിത്തം പ്രചരിപ്പിക്കുന്ന ഹ്രസ്വചിത്രത്തിനെതിരെ നേരത്തെ രംഗത്ത് വന്നിരുന്നു. നാടകപ്രവര്‍ത്തകനായ എം ആര്‍ ബാലചന്ദ്രനാണ് ഹ്രസ്വചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഇസ്ലാമോഫോബിക് ഉള്ളടക്കമുള്ള ഹ്രസ്വചിത്രം വിവാദമായതില്‍ പുകസയുടെ ഔദ്യോഗിക പ്രതികരണം ഇതുവരെ വന്നിട്ടില്ല.
Post Your Comments