സിനിമയിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമാണ് പൂർണിമ ഇന്ദ്രജിത്ത്. തന്റെ എല്ലാ വിശേഷങ്ങളും മക്കൾക്കൊപ്പമുളള നിമിഷങ്ങളും പൂർണിമ ഇൻസ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ തന്റെ പഴയകാല ഓർമ്മകൾ പങ്കുവെയ്ക്കുകയാണ് താരം.
ബോളിവുഡ് നടി കജോളിനെ പോലെയാകാൻ ഒരിക്കൽ ആഗ്രഹിച്ചിരുന്നുവെന്ന് പറയുകയാണ് പൂർണിമ. കൊളാഷ് ചെയ്ത കജോളിന്റെയും പൂർണിമയുടെയും പഴയകാല ഫോട്ടോ പങ്കുവെച്ചുകൊണ്ടാണ് പൂർണിമ ഇക്കാര്യം വെളിപ്പെടുത്തിയത്.
പൂർണിമ പങ്കുവെച്ച കുറിപ്പ്
‘അന്നൊക്കെ ഒരു കട്ട കജോൾ ഫാന്‍ ആയിരുന്നു ഞാന്‍. ‘മിന്‍സാര കനവി’ലെ അവരുടെ ലുക്ക് ഒക്കെ കൃത്യമായി അനുകരിച്ച് ഫോട്ടോ ഒക്കെ എടുത്തിരുന്നു ആ കാലത്ത്. അതേ വേഷം, അതേ ഹെയര്‍സ്റ്റൈല്‍, പിന്നില്‍ കാണുന്ന മേഘങ്ങള്‍ പോലെ അത് പോലെ. ആ ഫോട്ടോ ഷൂട്ട് നടക്കുന്ന സമയം മുഴുവന്‍ ‘പൂപൂക്കും ഓസൈ’ എന്ന പാട്ട് എന്റെ തലയില്‍ മുഴങ്ങുകയും ചെയ്തിരുന്നു. പിന്നെ, അതിലെ സൈക്കിളും പൂവും കാണുന്നില്ല എന്നല്ലേ… അതാ സ്റ്റുഡിയോയില്‍ സൈക്കിള്‍ കയറ്റാന്‍ സമ്മതിച്ചില്ല. അത് കൊണ്ടാ, പൂർണിമ കുറിക്കുന്നു.
എന്റെ ഓര്‍മ്മകളില്‍ നിന്നും ഇന്നിലേക്ക് കട്ട് ബാക്ക് ചെയ്ത്, പാത്തു ഇപ്പോള്‍ ചെയ്തു കൂട്ടുന്നത് ഞാന്‍ കാണുന്നു. എന്റെ ടീനേജ് വീണ്ടും വീണ്ടും ആവര്‍ത്തിച്ച്, അവളിലൂടെ എന്റെ മുഖത്തടിക്കുന്നത് പോലെ. അവളിലൂടെ എന്റെ ടീനേജ് ഒരിക്കല്‍ കൂടി അനുഭവിക്കാന്‍ സാധിക്കുന്നത് പോലെ. ഞാനത് ഇഷ്ടപ്പെടുന്നുമുണ്ട്, ആ സര്‍ക്കിള്‍ ഓഫ് ലൈഫ്’, പൂർണിമ കൂട്ടിച്ചേർത്തു.
https://www.instagram.com/p/CM3pizYJpxY/?utm_source=ig_web_copy_link
Post Your Comments