CinemaGeneralMollywoodNEWS

ഋഷിരാജ് സിംഗിന്‍റെ ഗര്‍ജ്ജനത്തില്‍ പകച്ചു പോയ മോഹന്‍ലാല്‍ ആരാധകനെക്കുറിച്ച് നെടുമുടി വേണു

പക്ഷേ എന്തായാലും എന്റെ സീറ്റിന്റെ തൊട്ടടുത്ത് ഋഷിരാജ് സിംഗ് ഉണ്ടായിരുന്നു

ഏതു നടന്റെയായാലും ഫാന്‍സ്‌ എന്ന് പറയുന്നത് വലിയ കുഴപ്പം പിടിച്ച പ്രയോഗമാണെന്നും അത് ഒരിക്കല്‍ തനിക് ബോധ്യപ്പെട്ടിട്ടുള്ളതാണെന്നും ഒരു അനുഭവം പങ്കുവച്ചു കൊണ്ട് നെടുമുടി വേണു പറയുന്നു. ‘തന്മാത്ര’ എന്ന സിനിമ കാണാന്‍ പോയപ്പോഴുണ്ടായ ഒരു അനുഭവത്തെക്കുറിച്ചാണ് നെടുമുടി വേണുവിന്റെ തുറന്നു പറച്ചില്‍.

നെടുമുടി വേണുവിന്റെ വാക്കുകള്‍

“ഫാന്‍സ്‌ അസോസിയേഷന്‍ ഒക്കെ നല്ലത് തന്നെ. പക്ഷേ ചില സമയത്ത് ഈ ഫാന്‍സ്‌ എന്ന് പറയുന്നവര്‍ വലിയ കുഴപ്പക്കാരാണ്.  ‘തന്മാത്ര’ എന്ന സിനിമ കാണാന്‍ തിയേറ്ററില്‍ പോയപ്പോള്‍ ഒരു അനുഭവമുണ്ടായി. വളരെ സമാധാനമായിട്ട് കാണേണ്ട സിനിമയാണ് തന്മാത്ര. അത്ര സീരിയസ് ആണ് അതിന്റെ മൂഡ്‌. പക്ഷേ സിനിമ കണ്ടോണ്ടിരിക്കുമ്പോള്‍ മോഹന്‍ലാലിനെ കാണിക്കുന്നതും ഒരു ആരാധകന്‍ ‘ലാലേട്ടന്‍’ എന്ന് വിളിച്ചു കൂവാന്‍ തുടങ്ങി. ഓ ഞാന്‍ കരുതി ഇത് ആകെ പ്രശ്നമാകുമല്ലോ എന്ന്. പക്ഷേ എന്തായാലും എന്റെ സീറ്റിന്റെ തൊട്ടടുത്ത് ഋഷിരാജ് സിംഗ് ഉണ്ടായിരുന്നു. അദ്ദേഹമാണ് എന്‍റെ അടുത്ത് ഇരുന്നതെന്ന് അതുവരെ എനിക്ക് മനസിലായില്ല. അദ്ദേഹം എഴുന്നേറ്റു നിന്ന് ആരാധകനോടായി പറഞ്ഞു, ‘കീപ്‌ ക്വയറ്റ്’ അദ്ദേഹം ഉറച്ച സ്വരത്തില്‍ അങ്ങനെ പറഞ്ഞതോടെ ആരാധകന്‍ ഒന്ന് ഒതുങ്ങി. ഇത്തരം സിനിമകള്‍ വരുമ്പോള്‍ ഈ ഫാന്‍സ്‌ എന്ന് പറയുന്നവര്‍ എന്തിനാണ് ഇങ്ങനെ ബഹളം വച്ച് കാണുന്നതെന്ന് മനസിലായിട്ടില്ല. ‘പുലിമുരുകന്‍’ അങ്ങനെ കണ്ടോട്ടെ. പക്ഷേ ‘തന്മാത്ര’ എന്ന ചിത്രം അങ്ങനെ ഫാന്‍സ്‌ ആഘോഷം കാണിക്കേണ്ട സിനിമയല്ലല്ലോ”. നെടുമുടി വേണു പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button