GeneralLatest NewsMollywoodNEWSSocial Media

മകന്റെ പിറന്നാൾ ആഘോഷമാക്കി ജിഷിന്‍ മോഹനും വരദയും

മിനിസ്‌ക്രീൻ പ്രേഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ജിഷിന്‍ മോഹനും വരദയും. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ ജിഷിൻ പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളും കുരിപ്പുമെല്ലാം ശ്രദ്ധേയമാകാറുണ്ട്. ഇപ്പോഴിതാ മകന്റെ പിറന്നാൾ ആഘോഷിക്കുന്ന ചിത്രം പങ്കുവെച്ചിരിക്കുകയാണ് ജിഷിൻ.

ജിഷിനും വരദയ്ക്കും ജിയാൻ എന്ന് പേരുള്ള ഒരു മകനാണ് ഉള്ളത്. ജിയാനും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടവനാണ്. ജിയാന്റെ വികൃതികളും വീട്ടിലെ മനോഹരമായ വിശേഷങ്ങളും ജിഷിന്‍ പങ്കുവയ്ക്കാറുണ്ട്.

https://www.instagram.com/p/CMwg33_Jfke/?utm_source=ig_web_copy_link

മിക്കപ്പോഴും മകന്റെ പിറന്നാളിന് വീട്ടിലുണ്ടാകാറില്ലെന്നും, ഏതായാലും ഇത്തവണ ഒരു ദിവസം മുന്നെ ആണെങ്കിലും ആഘോഷത്തില്‍ പങ്കുചേരാന്‍ പറ്റിയെന്നാണ് ജിഷിന്‍ പറയുന്നത്. എല്ലാ തവണയും പിറന്നാളിന്‍ കൃത്യമായി ഷൂട്ടിന്റെ ഡേറ്റ് വരുമെന്നും, അതിനാല്‍ ജിയാനൊപ്പം പിറന്നാള്‍ ആഘോഷിക്കാനാകാറില്ലെന്നും, ഇത്തവണയും അതുപോലെതന്നെ പിറന്നാള്‍ ദിനത്തില്‍ ഷൂട്ട് ഉള്ളതിനാല്‍ തലേദിവസം തന്നെ ജിഷിന്‍ മകനുമൊന്നിച്ച് പിറന്നാള്‍ ആഘോഷിച്ചുവെന്നുമാണ് കുറിപ്പില്‍ ജിഷിന്‍ പറയുന്നത്. പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങളും, വീഡിയോയും തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ജിഷിന്‍ പങ്കുവച്ചിട്ടുണ്ട്. നിരവധി താരങ്ങളും ആരാധകരും താര പുത്രൻ ആശംസ അറിയിച്ചു.

shortlink

Related Articles

Post Your Comments


Back to top button