CinemaGeneralMollywoodNEWS

മറ്റുള്ളവരില്‍ ഇല്ലാത്ത റിമി ടോമിയുടെ സ്വഭാവ ശീലം പറഞ്ഞു നടന്‍ ജഗദീഷ്

അത് ഒരു ഗ്രേറ്റ് ക്വാളിറ്റിയായിട്ടു ഞാന്‍ കണക്കാക്കുന്നു

സിനിമയ്ക്ക് പുറമേ ഏഷ്യാനെറ്റിലെ  വോഡാഫോണ്‍ കോമഡി ഷോയിലും വിധി കര്‍ത്താവായി തിളങ്ങിയ താരമാണ് ജഗദീഷ്. സിനിമയില്‍ നിരവധി ഹ്യൂമര്‍ കഥാപാത്രങ്ങള്‍ ചെയ്ത ജഗദീഷ് സിനിമയ്ക്ക് പുറത്തെ ഏറ്റവും മികച്ച സെന്‍സ് ഓഫ് ഹ്യൂമറിന് ഉടമയായ വ്യക്തിയെക്കുറിച്ച് തുറന്നു പറയുകയാണ്. തന്റെയൊപ്പം വോഡാഫോണ്‍ കോമഡി സ്റ്റാഴ്സില്‍ വിധി കര്‍ത്താവായി ഉണ്ടായിരുന്ന ഗായിക റിമി ടോമിയെക്കുറിച്ചുള്ള പ്ലസ് പോയിന്‍റുകള്‍ ഒരു അഭിമുഖ പരിപാടിയില്‍ സംസാരിക്കവേ പങ്കുവയ്ക്കുകയാണ് നടന്‍ ജഗദീഷ്. ഹ്യൂമര്‍ അതിന്റെ എല്ലാ രീതിയിലും ആസ്വദിക്കുന്ന റിമി ടോമി തന്നെ സ്വയം കളിയാക്കുന്ന പ്രകൃതക്കാരിയാണെന്നും, തമാശ ഉണ്ടാക്കുന്നവര്‍ക്ക് ഇല്ലാത്ത ഒരു ക്വാളിറ്റിയാണ് അതെന്നും ജഗദീഷ് പറയുന്നു. കൂടാതെ തന്നെക്കാള്‍ പ്രായമുള്ളവരെ പോലും മോളെ എന്ന് വിളിച്ചു സംബോധന ചെയ്യുന്ന ശീലവും റിമി ടോമിയുടെ നല്ല വശങ്ങളില്‍ ഒന്നാണെന്ന് ജഗദീഷ് പറയുന്നു.

ജഗദീഷിന്‍റെ വാക്കുകള്‍

“സെന്‍സ് ഓഫ് ഹ്യൂമര്‍ എന്നാല്‍ റിമിക്ക് അപാരമാണ്. റിമി ടോമിയുടെ പ്ലസ് പോയിന്റ് എന്തെന്നാല്‍ റിമി ടോമി സ്വയം കളിയാക്കും. അത് ഒരു ഗ്രേറ്റ് ക്വാളിറ്റിയായിട്ടു ഞാന്‍ കണക്കാക്കുന്നു. മാത്രമല്ല റിമി ടോമിയേക്കാള്‍ പ്രായം കൂടിയിട്ടുള്ള കുട്ടികളെ പോലും മോളെ എന്നൊക്കെ വിളിക്കുന്ന പ്രകൃതമുണ്ട് അതൊക്കെ രസമാണ്”.

shortlink

Related Articles

Post Your Comments


Back to top button