ആരാധകർ ഏറെ ആകാംഷയോടെ കാത്തിരുന്ന ടൊവിനോ തോമസ് ചിത്രം കള ഇന്ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തി. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണത്തിനിടയിൽ പരിക്കേറ്റ സംഭവത്തിൽ വിശദീകരണം നൽകുകയാണ് ടൊവിനോ.
ഡ്യൂപ്പിനെ ഉപയോഗിക്കില്ലെന്ന വാശിയൊന്നും ഇല്ലാത്ത ആളാണ് താനെന്ന് ടൊവിനോ പറയുന്നു. ഡ്യൂപ്പിന്റെ ജീവിതത്തിന് വിലയില്ലെന്ന ധാരണയില്ല. എന്നാൽ അവർ ട്രെയിൻഡ് ആയിരിക്കും. ട്രെയിൻഡ് ആയിട്ടുള്ളവർ ചെയ്യുമ്പോൾ അപകടം കുറയും. എന്നാൽ കള എന്ന ചിത്രത്തിലെ രംഗം ഡ്യൂപ്പിനെ ഉപയോഗിച്ച് ചെയ്യേണ്ടതായിരുന്നില്ലെന്നും ടൊവിനോ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
‘കള’ സിനിമയുടെ ചിത്രീകരണത്തിനിടെ ടൊവിനോയ്ക്ക് പരിക്കേറ്റിരുന്നു. സംഘട്ടനരംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടയിലാണ് നടന് പരിക്കേറ്റത്. ആന്തരിക രക്തസ്രാവം ഉണ്ടായതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് ആഴ്ചകൾ നീണ്ട വിശ്രമത്തിനു ശേഷമാണ് ഷൂട്ടിങ് പൂർത്തീകരിച്ചത്.
രോഹിത് വി.എസ്. ആണ് ‘കള’ സംവിധാനം ചെയ്തത്. ടൊവിനോയെ കൂടാതെ ലാൽ, ദിവ്യ പിള്ള, മൂർ എന്നിവരും മുഖ്യ കഥാപാത്രങ്ങൾ ചെയ്യുന്നു. ‘എടക്കാട് ബറ്റാലിയനിൽ’ ടൊവിനോയും ദിവ്യയും ഒന്നിച്ചഭിനയിച്ചിരുന്നു.
Post Your Comments