GeneralLatest NewsMollywoodNEWSSocial Media

ഇവർക്ക് എപ്പോഴും സിനിമയെക്കുറിച്ച് മാത്രമേ സംസാരിക്കാനുളളൂ ; മോഹൻലാലിനൊപ്പമുള്ള പൃഥ്വിയുടെ ചിത്രവുമായി സുപ്രിയ

പൃഥ്വിയുടെയും മോഹൻലാലിൻ്റെയും ചിത്രം പങ്കിട്ട് സുപ്രിയ

പ്രേഷകരുടെ പ്രിയപ്പെട്ട താരപത്നിയാണ് സുപ്രിയ മേനോൻ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ സുപ്രിയ എല്ലാ വിശേഷങ്ങളും പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ സുപ്രിയ പങ്കുവെച്ച ഒരു ചിത്രവും അതിന് നൽകിയ ക്യാപ്ഷനുമാണ് ശ്രദ്ധേയമാകുന്നത്. മോഹൻലാലിനോടൊപ്പം പൃഥ്വിരാജ് നിൽക്കുന്ന ചിത്രമാണ് സുപ്രിയ ഷെയർ ചെയ്തത്.

https://www.instagram.com/p/CMz3QOBpMpv/?utm_source=ig_web_copy_link

‘ഇവർക്ക് രണ്ടുപേർക്കും എപ്പോഴും സിനിമ മാത്രമേ സംസാരിക്കാനുളളൂ’ എന്നാണ് സുപ്രിയ ചിത്രത്തിന് നൽകിയ ക്യാപ്ഷൻ.

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ബറോസിൽ പൃഥ്വിരാജും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇന്നലെയായിരുന്നു സിനിമയുടെ പൂജാ ചടങ്ങുകൾ നടന്നത്. ചടങ്ങിന് പൃഥ്വിരാജ് പങ്കെടുക്കുകയും ബറോസിൽ അഭിനയിക്കുന്നതിൻ്റെ ആവേശവും സന്തോഷവുമൊക്കെ പങ്കുവെക്കുകയും ചെയ്തിരുന്നു. സുപ്രിയയും ചടങ്ങിൽ പങ്കെടുത്തിരുന്നു. ചടങ്ങുകൾക്ക് ശേഷം പൃഥ്വിരാജും മോഹൻലാലും വീണ്ടും കണ്ടപ്പോൾ എടുത്ത ചിത്രമായിരുന്നു ഇത്.

shortlink

Related Articles

Post Your Comments


Back to top button