പ്രേഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് പൃഥ്വിരാജും സുപ്രിയയും. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ ഇരുവരും തങ്ങളുടെ എല്ലാ വിശേഷങ്ങളും പ്രേക്ഷകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ സുപ്രിയ പങ്കുവെച്ച ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്.
തനിക്ക് പ്രിയപ്പെട്ട ഒരു ഗാനം പൃഥ്വി ആലപിക്കുന്നതിന്റെ വീഡിയോയാണ് സുപ്രിയ പങ്കുവച്ചിരിക്കുന്നത്. ‘പൊൻവീണേ നിന്നുള്ളിൽ…’ എന്നു തുടങ്ങുന്ന ഗാനമാണ് പൃഥ്വി ആലപിക്കുന്നത്.
https://www.instagram.com/p/CMz7-WYJ5x2/?utm_source=ig_web_copy_link
കഴിഞ്ഞ ദിവസം മോഹൻലാൽ ആദ്യമായി സംവിധായകനാവുന്ന ‘ബറോസ്’ എന്ന ചിത്രത്തിന്റെ പൂജയ്ക്കും പൃഥ്വിയും സുപ്രിയയും എത്തിയിരുന്നു. മമ്മൂട്ടിക്കൊപ്പം സുപ്രിയ പങ്കുവച്ച സെൽഫി ഇപ്പോൾ സോഷ്യൽ മീഡിയയുടെയും ശ്രദ്ധ നേടുകയാണ്.
Post Your Comments