മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ബറോസ്’ വലിയ അത്ഭുതങ്ങളാണ് പ്രേക്ഷകര്‍ക്ക് സമ്മാനിക്കാനിരിക്കുന്നത്. ബാറോസിന്റെ പൂജ വേളയില്‍ സൂപ്പര്‍ താരം മമ്മൂട്ടി പറഞ്ഞത് ദേശാതിര്‍ത്തികള്‍ കടന്നു വിസ്മയ ചിത്രമായി ‘ബറോസ്’ അത്ഭുതം സൃഷ്ടിക്കട്ടെ എന്നാണ്. മോഹന്‍ലാലിന്‍റെ ആദ്യ സംവിധാന ശ്രമത്തിനു ആശംസകള്‍ നേരാനെത്തിയ സത്യന്‍ അന്തിക്കാട് പങ്കുവച്ചത് ‘വരവേല്‍പ്പ്’ എന്ന സിനിമയിലെ ഒരു ഫൈറ്റ് സീന്‍ സ്റ്റണ്ട് മാസ്റ്ററുടെ അഭാവത്തില്‍ മോഹന്‍ലാല്‍ തന്നെ ചിത്രീകരിച്ച അനുഭവമാണ്.
സത്യന്‍ അന്തിക്കാടിന്റെ വാക്കുകള്‍
“ഇന്ന് ഇവിടെ ഇങ്ങനെ ഒരു സംഭരംഭത്തിനു വേണ്ടി വിളക്ക് കൊളുത്തുമ്പോള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാന്‍ ഒരിക്കലും ചിന്തിച്ചിരുന്നില്ല, മോഹന്‍ലാല്‍ സംവിധായകനായി മലയാള സിനിമയിലേക്ക് കടന്നുവരുമെന്ന്, മലയാള സിനിമയിലെ ഏറ്റവും പ്രവൃത്തി പരിചയമുള്ള സംവിധായകനായിട്ടാകും മോഹന്‍ലാല്‍ അരങ്ങേറാന്‍ പോകുന്നത്. ലാലിന്‍റെ മനസ്സില്‍ ഒരു സംവിധായകനുണ്ട് എന്ന് ഞങ്ങളൊക്കെ എപ്പോഴും തിരിച്ചറിഞ്ഞിട്ടുണ്ട്. പണ്ട് ‘വരവേല്‍പ്പ്’ എന്ന സിനിമ ചെയ്യുമ്പോള്‍ അതില്‍ ബസ് തല്ലിപൊളിക്കുന്ന സീനില്‍ ചെറിയ ഒരു സംഘട്ടന രംഗമുണ്ട്. അന്ന് അവസാന നിമിഷത്തില്‍ ത്യാഗരാജന്‍ മാസ്റ്റര്‍ക്ക് വരാന്‍ സാധിച്ചില്ല. അപ്പോള്‍ ഞാന്‍ പറഞ്ഞു. ‘ഏത് മാസ്റ്ററെ കൊണ്ട് വന്നു ഇത് ചെയ്യിക്കുമെന്ന്. ലാല്‍ മറുപടിയായി പറഞ്ഞു. ‘ത്യാഗരാജന്‍ മാസ്റ്ററുടെ അനുഗ്രഹമുണ്ടായാല്‍ മാത്രം മതി നമുക്ക് ഇത് ചെയ്യാമെന്ന്’. അന്ന് ആ ഫൈറ്റ് സീന്‍ സംവിധാനം ചെയ്തത് മോഹന്‍ലാല്‍ ആയിരുന്നു. അന്ന് തന്നെ എന്റെ മനസ്സില്‍ തോന്നിയിരുന്നു ലാലിന്‍റെയുള്ളില്‍ ഒരു സംവിധായകനുണ്ടെന്ന്”. സത്യന്‍ അന്തിക്കാട് പറയുന്നു.
Post Your Comments