GeneralLatest NewsMollywoodNEWS

ശരണ്യ ആശുപത്രിയില്‍ ; മുൻഭർത്താവ് വീണ്ടും വിവാഹിതനായതായി റിപ്പോർട്ട്

ശരണ്യയെ കഴിഞ്ഞ ദിവസം സര്‍ജറിക്കു വിധേയയാക്കിയിരുന്നു

ടെലിവിഷൻ പരമ്പരയിലൂടെ പ്രേക്ഷക മനസ്സിൽ ഇടംപിടിച്ച നടിയാണ് ശരണ്യ ശശിധരൻ. അഭിനയത്തില്‍ തിളങ്ങി നില്‍ക്കവെയാണ് കാന്‍സര്‍ എന്ന മഹാവ്യാധി നടിയെ പിടികൂടുന്നത്. ഗുരുതരാവസ്ഥയില്‍ ആയിരുന്ന ശരണ്യ സുഖം പ്രാപിച്ചു വരുന്നതിനിടയിൽ വീണ്ടും ട്യൂമര്‍ വന്നതിനെത്തുടര്‍ന്ന് ശരണ്യയെ കഴിഞ്ഞ ദിവസം സര്‍ജറിക്കു വിധേയയാക്കിയിരുന്നു.

ശരണ്യയുടെ സര്‍ജറി കഴിഞ്ഞെന്നും വിജയകരമായിരുന്നെന്നും സീമ ജി നായര്‍ പറഞ്ഞു. ഇപ്പോഴിതാ ശരണ്യയുടെ മുൻ ഭർത്താവ് വീണ്ടും വിവാഹിതനായി എന്ന വാർത്തയാണ് പുറത്തുവരുന്നത്. ശരണ്യ ആശുപത്രിക്കിടക്കയില്‍ കിടക്കുമ്പോൾ ബിനു വീണ്ടും വിവാഹിതനായെന്ന വിവരമാണ് പുറത്തുവരുന്നത്. ഈ അവസ്ഥ ശരണ്യക്ക് താങ്ങാന്‍ സാധിക്കണെ എന്നാണ് ആരാധകര്‍ ഒന്നടങ്കം പറയുന്നത്

2014 ഒക്ടോബര്‍ 26നാണ് ഇരുവരും വിവാഹിതരായത്. വിവാഹം കഴിഞ്ഞും ശരണ്യയെ ട്യൂമര്‍ വേട്ടയാടിയതോടെ ബിനു ഉപേക്ഷിക്കുകയായിരുന്നു.

shortlink

Post Your Comments


Back to top button