വര്‍ത്തമാനകാല മലയാള സിനിമയില്‍ തിരക്കഥാകൃത്തെന്ന നിലയില്‍ ഏറ്റവും പ്രഗല്‍ഭനായ വ്യകതിയാണ് മുരളി ഗോപി. താന്‍ എഴുതുന്ന മികച്ച സിനിമകള്‍കൊണ്ടും, അതിലുപരി സിനിമയെക്കുറിച്ചുള്ള വ്യക്തമായ കാഴ്ചപാടും കൊണ്ടും പ്രേക്ഷക മനസ്സില്‍ ഇടം നേടിയ മുരളി ഗോപി മോഹന്‍ലാലിനെ ‘ലാലേട്ടന്‍’ എന്നും മമ്മൂട്ടിയെ സാര്‍ എന്നും വിളിക്കുന്നതിന്റെ സീക്രട്ട് തുറന്നു പറയുകയാണ്. കൂടാതെ പൊളിറ്റിക്കല്‍ കറക്റ്റ്നസ്സ് എന്ന് പരാമര്‍ശിക്കപ്പെടുന്ന സിനിമകളെക്കുറിച്ചുള്ള തന്റെ മനസ്സിലെ കാഴ്ചപാടിനെക്കുറിച്ചും ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ താരം തുറന്നു സംസാരിക്കുന്നു.
“ലാലേട്ടന്‍ എന്ന് പറയുന്നത് എനിക്ക് മൂത്ത ചേട്ടന്‍ ആണ്. മമ്മൂട്ടി സാര്‍ കുലപതിയാണ്. അതിനാലാണ് എനിക്ക് ഒരാള്‍ ലാലേട്ടനും മറ്റൊരാള്‍ സാറുമാകുന്നത്. അത്രേയുള്ളൂ അതിലെ സീക്രട്ട്”. മുരളി ഗോപി പറയുന്നു.
പൊളിറ്റിക്കല്‍ കറക്റ്റ്നസ്സ് സിനിമയെക്കുറിച്ച് മുരളി ഗോപി
“പൊളിറ്റിക്കല്‍ കറക്റ്റ്നസ്സ് എന്ന് പറയുന്നത് എഴുത്തുകാരന്‍ ശ്രദ്ധിക്കുന്ന ഒരു രീതിയുണ്ട്. അത് പൊതുവേ ഇവിടെയുള്ള നിരൂപകര്‍ക്ക് മനസിലാവാത്ത ഒരു കാര്യമാണ്. ഒരു കഥാപാത്രം സംസാരിക്കുന്നതില്‍ പൊളിറ്റിക്കലി ഇന്‍ കറക്റ്റ്നസ്സ് വരും. റൈറ്റര്‍ സംസാരിക്കുന്ന ലൈനല്ല അത്. പൊളിറ്റിക്കല്‍ കറക്റ്റ്നസ്സിനെക്കുറിച്ച് ഒരു സിനിമ ചെയ്‌താല്‍ അതിലെ കഥാപാത്രങ്ങള്‍ പൊളിറ്റിക്കലി ഇന്‍കറക്റ്റ്നസ്സായി സംസാരിച്ചാലേ മതിയാകൂ”. മുരളി ഗോപി പറയുന്നു.
Post Your Comments