CinemaGeneralMollywoodNEWS

‘രാജു ചേട്ടനെ വിളിക്കുന്നതെല്ലാം പെണ്ണുങ്ങളാണല്ലോ’ എന്നാണ് അവളുടെ കമന്‍റ്: മണിയന്‍ പിള്ള രാജു

എല്ലാ ഭാര്യക്കുമുള്ള പൊസസിവ് എന്‍റെ ഭാര്യയ്ക്കുമുണ്ട്

സിനിമയിലെ സുഹൃത്ത് ബന്ധങ്ങളെക്കുറിച്ച് തുറന്നു സംസാരിച്ച് മണിയന്‍ പിള്ള രാജു. തന്റെ നല്ല സൗഹൃദ വലയങ്ങളില്‍ ലേഡീസ് സുഹൃത്തുക്കള്‍ ഒരുപാടുണ്ടെന്നും അവരുമായി ഫോണില്‍ സംസാരിക്കുമ്പോള്‍ എല്ലാ ഭാര്യമാര്‍ക്കും ഉണ്ടാകാവുന്ന പൊസസീവ് മൈന്‍ഡ് തന്‍റെ ഭാര്യക്കുമുണ്ടെന്നും ഒരു ടിവി ചാനല്‍ അഭിമുഖ പരിപാടിയില്‍ സംസാരിക്കവേ മണിയന്‍ പിള്ള രാജു പറയുന്നു.

മണിയന്‍ പിള്ള രാജുവിന്റെ വാക്കുകള്‍

“എന്‍റെ വീട്ടില്‍ പറയും എനിക്ക് ഏറ്റവും കൂടുതല്‍ സുഹൃത്തുക്കള്‍ ഉള്ളത് ലേഡീസാണെന്ന്. സിനിമയിലെ നടന്മാരേക്കള്‍ ഒരുവിധപ്പെട്ട എല്ലാ നടികളും എന്ത് ആവശ്യം ഉണ്ടെങ്കിലും എന്നെ വിളിക്കും. അവരുമായിട്ടൊക്കെ നല്ല സുഹൃത്ത് ബന്ധമാണ്. എന്‍റെ ഭാര്യ എപ്പോഴും പറയും. ‘രാജു ചേട്ടനെ വിളിക്കുന്നതെല്ലാം പെണ്ണുങ്ങള്‍ ആണല്ലോ’. ഞാന്‍ അപ്പോള്‍ പറയും സുഹൃത്ത് ബന്ധങ്ങളില്‍ എപ്പോഴും നല്ലത് ആ ഒരു രീതി ആണെന്ന്. ആണുങ്ങള്‍ക്ക് പെണ്ണുങ്ങളും, പെണ്ണുങ്ങള്‍ക്ക് ആണുങ്ങളും അതാണ്‌ സുഹൃത്ത് ബന്ധത്തിലെ ഏറ്റവും വലിയ ശക്തി. അത് തുടര്‍ന്നു കൊണ്ട് പോകുന്നതില്‍ കുഴപ്പമൊന്നുമില്ലെന്ന് പറയും. എന്നെ സംബന്ധിച്ച് വലിയ ഗോസിപ്പോ, അല്ലാതെയുള്ള ചീത്തപ്പേരോ ഒന്നും ഉണ്ടായിട്ടില്ല. എല്ലാ ഭാര്യക്കുമുള്ള പൊസസിവ് എന്‍റെ ഭാര്യയ്ക്കുമുണ്ട്. ഞാന്‍ മുകളില്‍ നിന്ന് ഫോണ്‍ ചെയ്യുമ്പോള്‍ ഭാര്യ പറയും ‘ഏതോ പെണ്ണുങ്ങള്‍ ആണെന്ന് തോന്നുന്നല്ലോ, ആണുങ്ങള്‍ ആകുമ്പോള്‍ ഭയങ്കര വര്‍ത്തമാനം പറച്ചില്‍ ആണല്ലോ, ഇത് പെണ്ണായതു കൊണ്ട്  മിണ്ടുന്നില്ലല്ലോ’ എന്നൊക്കെ. ഞാന്‍ അപ്പോള്‍ ‘അതേ’ എന്ന് തമാശയായിട്ടു പറയും. അങ്ങനെയുള്ള രസകരമായ സംഗതികളൊക്കെ ലൈഫില്‍ നടക്കാറുണ്ട്”. മണിയന്‍ പിള്ള രാജു പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button