പ്രേഷകരുടെ പ്രിയപ്പെട്ട ബോളിവുഡ് നടിയാണ് മലൈക അറോറ. സിനിമയിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമാണ് മലൈക. സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവെയ്ക്കാറുള്ള ചിത്രങ്ങൾ എല്ലാം ശ്രദ്ധേയമാകാറുണ്ട്. ഇപ്പോഴിതാ തന്റെ മുൻ ഭർത്താവ് നൽകിയ സമ്മാനം പ്രേക്ഷകരുമായി പങ്കുവച്ചിരിക്കുകയാണ് താരം.
”തന്റെ മുന്‍ ഭര്‍ത്താവായ അര്‍ബാസ് തനിക്കായി അയച്ചുനല്‍കിയ സമ്മാനം” എന്ന അടിക്കുറിപ്പോടെയാണ് ഇന്‍സ്റ്റ സ്റ്റോറിയായി മലൈക ചിത്രം പങ്കുവച്ചത്. ഒരു കൂട മാമ്പഴമായിരുന്നു ചിത്രത്തില്‍. ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്താണ് അര്‍ബാസ് മലൈകയ്ക്ക് മാമ്പഴമെത്തിച്ചത്. ഇതിന് നന്ദി കൂടി അറിയിച്ചായിരുന്നു മലൈകയുടെ സ്റ്റോറി. വളരെയധികം മാതൃകാപരമാണ് ഈ സൗഹൃദമെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്
തന്നെക്കാള്‍ പ്രായം കുറഞ്ഞ അര്ജുന് കപൂറുമായുള്ള പ്രണയബന്ധത്തിൽ നിരവധി വിമർശങ്ങൾ മലൈക നേരിടേണ്ടി വന്നിട്ടുണ്ട്.
നടന് അര്‍ബാസ് ഖാന് ആയിരുന്നു മലൈകയുടെ ആദ്യഭര്‍ത്താവ്. ഈ ബന്ധത്തില്‍ ഇവര്‍ക്ക് പതിനെട്ട് വയസുള്ള ഒരു മകനുമുണ്ട്. 19 വര്‍ഷത്തോളം നീണ്ടുനിന്ന ഇവരുടെ ദാമ്പത്യം 2017ലാണ് വേര്‍പിരിയുന്നത്. തുടര്‍ന്നാണ് അര്ജുന് കപൂറുമായുള്ള പ്രണയബന്ധം ചര്‍ച്ചകളില്‍ നിറഞ്ഞത്.
Post Your Comments