CinemaGeneralLatest NewsNEWSShooting In Progress

കുഞ്ചാക്കോ ബോബന്‍ – അരവിന്ദ് സ്വാമി കൂട്ടുക്കെട്ടിൽ “ഒറ്റ്”, ചിത്രീകരണമാരംഭിച്ചു

മലയാളത്തിന്‍റെ ചോക്ലേറ്റ് നായകന്‍റെ ആദ്യ തമിഴ് ചിത്രം

കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ആദ്യമായി ഒന്നിക്കുന്ന “ഒറ്റിന്‍റെ ചിത്രീകരണം ഗോവയില്‍ ആരംഭിച്ചു. ചിത്രത്തിന്‍റെ പൂജ ചിത്രങ്ങള്‍ പങ്കുവെച്ച് കൊണ്ട് ചാക്കോച്ചൻ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമത്തിലൂടടെ പ്രേക്ഷകരെ അറിയിച്ചത്. “തീവണ്ടി”ക്കു ശേഷം പി. ഫെല്ലിനി സംവിധാനം ചെയ്യുന്ന ഈ ചിത്രം മലയാളത്തിലും തമിഴിലുമായാണ് ഒരുങ്ങുന്നത്.

Read Also: ‘ഭര്‍ത്താവായിരിക്കണം മോളേ നിന്‍റെ ലോകം’: മകളുടെ വിവാഹ സമയത്ത് നല്‍കിയ ഉപദേശത്തെക്കുറിച്ച് സീമ

https://www.facebook.com/KunchackoBoban/posts/1909438369208625

“രെണ്ടഗം” എന്നാണ് തമിഴില്‍ ചിത്രത്തിന്‍റെ പേര്. മലയാളത്തിന്‍റെ ചോക്ലേറ്റ് നായകന്‍റെ ആദ്യ തമിഴ് ചിത്രം എന്ന പ്രത്യേകതയും “ഒറ്റിനുണ്ട്”. 25 വര്‍ഷങ്ങള്‍ക്ക് ശേഷം അരവിന്ദ് സ്വാമി വീണ്ടും മലയാളത്തിലേക്ക് എത്തുന്ന ചിത്രം കൂടിയാണിത്. ത്രില്ലര്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ വില്ലനായാണ് അരവിന്ദ് സ്വാമി എത്തുക എന്നാണ് റിപ്പോര്‍ട്ടുകൾ വ്യക്തമാക്കുന്നത്. തെലുങ്ക് താരം ഈഷ റെബ്ബയാണ് ചിത്രത്തിലെ നായിക.

 

shortlink

Related Articles

Post Your Comments


Back to top button