![](/movie/wp-content/uploads/2021/03/dileep-2.jpg)
കഴിഞ്ഞ ദിവസമായിരുന്നു നടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ബറോസ്’ എന്ന സിനിമയുടെ പൂജാ ചടങ്ങുകൾ നടന്നത്. കൊച്ചിയില്‍ വച്ച് നടന്ന ചടങ്ങിൽ മമ്മൂട്ടി,ദിലീപ്, പൃഥിരാജ് ഉൾപ്പടെ നിരവധി പ്രമുഖ താര നിരകൾ പങ്കെടുത്തിരുന്നു.
ചടങ്ങിൽ ദിലീപ് സംസാരിക്കുന്നതിനിടയിൽ അധികമാർക്കും അറിയാത്ത മോഹൻലാലിനെക്കുറിച്ചുള്ള കാര്യങ്ങളും ബറോസിൽ അഭിനയിക്കാൻ താല്പര്യമുണ്ടായിരുന്നുവെന്നും താരം വെളിപ്പെടുത്തി.
‘ലാലേട്ടനിലെ സംവിധായകന്റെ കഴിവുകൾ വളരെ നേരത്തെ തന്നെ അറിഞ്ഞിട്ടുള്ള വ്യക്തിയാണ് ഞാൻ. ഉള്ളടക്കം എന്ന സിനിമ ചെയ്യുന്ന സമയത്ത് അതിലെ ഒരു സംഘട്ടന രംഗം ലാലേട്ടനാണ് ഒരുക്കിയത്. അന്ന് ഞാനും ലാൽജോസുമായിരുന്നു അദ്ദേഹത്തിന്റെ സഹായികൾ. അവിടെ ഇടി ഇങ്ങനെ ഇടി എന്നൊക്കെ അദ്ദേഹം പറയുമ്പോൾ അതൊക്കെ ഞങ്ങൾ അനുകരിച്ചു കാണിക്കും. ലാലേട്ടൻ സംവിധാനം ചെയ്യുന്നുവെന്ന് കേട്ടപ്പോഴെ അദ്ദേഹത്തോടു ഞാൻ ചെറിയൊരു വേഷം ചോദിച്ചിരുന്നു. പക്ഷേ ഇപ്പൊൾ ഇതിലെ അഭിനേതാക്കളെ കാണുമ്പോൾ അതിനു സ്കോപ്പില്ല എന്നു തോന്നുന്നു.’ ദിലീപ് പറഞ്ഞു.
Post Your Comments