GeneralLatest NewsMollywoodNEWS

മോശം കമന്റ് ചെയ്ത ആളെ കണ്ട് ഷോക്ക്ഡ് ആയിപ്പോയി; സാനിയ പറയുന്നു

സ്‌റ്റൈലിഷ് വസ്ത്രങ്ങളണിയാന്‍ എനിക്ക് ഇഷ്ടമാണ്.

ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ മലയാള സിനിമയിലേയ്ക്ക് എത്തി ശ്രദ്ധനേടിയ യുവനടിയാണ് സാനിയ. സോഷ്യല്‍ മീഡിയയിൽ സജീവമായ സാനിയക്ക് പലപ്പോഴും വിമര്‍ശനങ്ങളേയും ട്രോളുകളേയും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിൽ സാനിയ മോശം കമന്റ് ചെയ്‌തൊരാള്‍ക്കെതിരെ സൈബര്‍ സെല്ലിന് പരാതി നല്‍കിയതും തുടര്‍ന്നുണ്ടായ അനുഭവവും പങ്കുവച്ചു .

സ്‌റ്റൈലിഷ് വസ്ത്രങ്ങളണിയാന്‍ എനിക്ക് ഇഷ്ടമാണ്. സ്വയം കഷ്ടപ്പെട്ട് സമ്ബാദിക്കുന്ന പണം കൊണ്ട് എനിക്കിഷ്ടമുള്ള വസ്ത്രങ്ങള്‍ വാങ്ങി ധരിക്കുന്നതില്‍ എന്റെ കുടുംബത്തിന് പ്രശ്നമില്ലെങ്കില്‍ പിന്നെ മറ്റുള്ളവര്‍ പ്രയാസപ്പെടുന്നത് എന്തിനാണെന്ന് അറിയില്ലെന്ന് സാനിയ പറയുന്നു.

ഷോര്‍ട്സ് ഇട്ടതിന് എന്നെ മുംബൈ ബസില്‍ കയറ്റി വിടണം എന്ന കമന്റ് അല്‍പം കടന്നുപോയതിനാല്‍ മാത്രമാണ് കേസ് കൊടുക്കേണ്ടി വന്നത്. കമന്റ് ചെയ്ത ആളെ കണ്ട് ഞാന്‍ ഷോക്ക്ഡ് ആയിപ്പോയി. എട്ടാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയായിരുന്നു അത്’ സാനിയ പറഞ്ഞു

shortlink

Post Your Comments


Back to top button