GeneralKollywoodLatest NewsMovie GossipsNEWSSocial Media

”വിരലോട് ഉയിർ കോർത്ത്”, ചിത്രവുമായി വിഘ്നേഷ് ശിവൻ ; നയൻതാരയുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞോ എന്ന് ആരാധകർ

നയൻതാരയ്‌ക്കൊപ്പമുള്ള ചിത്രവുമായി വിഘ്നേഷ്

പ്രേഷകരുടെ പ്രിയപ്പെട്ട പ്രണയജോഡികളാണ് നയൻതാരയും വിഘ്നേഷ് ശിവനും. വര്‍ഷങ്ങളായുള്ള സൗഹൃദമാണ് പിന്നീട് പ്രണയത്തിലെത്തിയത്. മലയാളികൾ ഉൾപ്പടെയുള്ള ആരാധകർ കാത്തിരിക്കുന്ന ഒന്നാണ് നയന്‍താരയും സംവിധായകന്‍ വിഘ്നേഷ് ശിവനുമായുള്ള വിവാഹം. ഇപ്പോഴിതാ വിഘ്നേഷ് പങ്കുവച്ച ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

ചിത്രവും അതിന് വിഘ്‌നേഷ് നൽകിയ അടിക്കുറിപ്പും കണ്ടതോടെ ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞോ എന്നാണ് ഇപ്പോൾ ആരാധകരുടെ സംശയം.

‘വിരലോട് ഉയിര്‍ കോര്‍ത്ത്,’ എന്ന അടിക്കുറിപ്പോടെയുള്ള ഒരു ചിത്രത്തില്‍ മോതിരമണിഞ്ഞ വിരല്‍ നെഞ്ചോട്‌ ചേര്‍ത്ത രീതിയില്‍ കാണാം. നയന്‍‌താര-വിഘ്നേഷ് വിവാഹനിശ്ചയം കഴിഞ്ഞോയെന്നും ആ ദിവസത്തിലേക്ക് ഇനിയെത്ര കാത്തിരിക്കണം എന്നുമൊക്കെയാണ് കുറിപ്പിന് താഴെ ആരാധകരുടെ ചോദ്യങ്ങള്‍.

https://www.instagram.com/p/CM0gGr-hZT_/?utm_source=ig_web_copy_link

‘നാനും റൗഡി നാന്‍ താന്‍’ (2015) എന്ന സിനിമയുടെ സെറ്റില്‍ വച്ചായിരുന്നു നയൻതാരയും സംവിധായകന്‍ വിഘ്നേഷും പ്രണയത്തിലാകുന്നത്.
ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പൊരു സീ സിനിമാ അവാർഡ് സ്വീകരിക്കാനെത്തിയപ്പോഴാണ് നയൻതാര വിഘ്നേഷുമായുളള പ്രണയത്തെക്കുറിച്ച്’ ആദ്യമായി തുറന്നു പറഞ്ഞത്. താൻ ഇപ്പോൾ വളരെ സന്തോഷത്തിലാണെന്നും അതു തന്റെ മുഖത്തു നിങ്ങൾക്കിപ്പോൾ കാണാനാവുന്നുണ്ടെന്നു കരുതുന്നതായും നയൻതാര പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments


Back to top button