മോഹൻലാലിന്‍റെ ‘ബറോസ്’ വേദിയിൽ താരമായി മമ്മൂട്ടി ; ചിത്രങ്ങൾ

ബാറോസ് പൂജ വേളയിലും താരം മമ്മൂട്ടി തന്നെയായിരുന്നു

മോഹന്‍ലാല്‍ ആദ്യമായി സംവിധായകനാകുന്ന ബറോസ് എന്ന സിനിമക്ക് കൊച്ചിയില്‍ തുടക്കമായി. കാക്കനാട് നവോദയ സ്റ്റുഡിയോയിലാണ് സിനിമയുടെ പൂജ നടന്നത്. സിനിമാ മേഖലയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേർ ചടങ്ങിൽ സന്നിഹിതരായിരുന്നു. എന്നാൽ സോഷ്യൽ മീഡിയയിൽ ഇപ്പോൾ തിളങ്ങുന്നത് മമ്മൂട്ടിയുടെ ചിത്രങ്ങളാണ്.

ബാറോസ് പൂജ വേളയിലും താരം മമ്മൂട്ടി തന്നെയായിരുന്നു. പൂജയിൽ പങ്കെടുത്ത മമ്മൂട്ടിയുടെ ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്.

മമ്മൂക്കയുടെ ഓരോ വിശേഷങ്ങളും ആരാധകർക്ക് ആഘോഷമാണ്. ലോക് ഡൗണ്‍ സമയം മുതല്‍ ഓരോ മേക്കോവര്‍ ചിത്രങ്ങളുമായി താരം എത്തിയിരുന്നു.

ബറോസ് സിനിമയ്ക്കും മോഹൻലാലിനും ആശംസകൾ അറിയിക്കുകയും മമ്മൂട്ടി ചെയ്തു. രാജ്യാന്തര ശ്രദ്ധ നേടാന്‍ പോകുന്ന സിനിമയാണ് ബറോസെന്നാണ് മമ്മൂട്ടി പറഞ്ഞത്.

”എന്റെ സുഹൃത്തും സഹോദരനും എന്നുള്ളതിന് അപ്പുറത്തേക്ക് ഞങ്ങളെ വൈകാരികമായി അടിപ്പിച്ചിട്ടുള്ള ഒരുപാട് ഘടകങ്ങള്‍ ഉണ്ട്. ഈ നിമിഷത്തില്‍ താന്‍ അദ്ദേഹത്തിന് സര്‍വ്വ പിന്തുണയും അറിയിക്കുന്നുവെന്നും” മമ്മൂട്ടി പറഞ്ഞു.

Share
Leave a Comment