CinemaGeneralMollywood

വളരെ അടുപ്പമുള്ള ബന്ധങ്ങള്‍ എനിക്ക് ബുദ്ധിമുട്ടാണ്: തുറന്നു സംസാരിച്ചു ബാബു ആന്റണി

പക്ഷേ ബന്ധങ്ങള്‍ എന്ന് പറയുമ്പോള്‍ അതിനു ഒരു പരിധിയുണ്ട്.

ഇത്രയും വര്‍ഷം സിനിമയില്‍ അഭിനയിച്ചിട്ടും തനിക്ക് ആരോടും വിരോധമില്ലെന്നും, തന്നോടും ആര്‍ക്കും ദേഷ്യമില്ലെന്നും തുറന്നു പറയുകയാണ് നടന്‍ ബാബു ആന്റണി. ഒരു നടനെ ഒരു പരിധിയില്‍ കൂടുതല്‍ സംസാരിച്ച് ബുദ്ധിമുട്ടിക്കാന്‍ ശ്രമിക്കാറില്ലെന്നും അവരെ കാണുമ്പോള്‍ തനിക്ക് കിട്ടുന്ന മാനസിക സന്തോഷമാണ് ഏറ്റവും വലുതെന്നും. വളരെ ക്ലോസ് ആയിട്ടുള്ള റിലേഷന്‍ തന്നെ സംബന്ധിച്ചു പാടാണെന്നും ഒരു അഭിമുഖ പരിപാടിയില്‍ സംസാരിക്കവേ ബാബു ആന്റണി പറയുന്നു.

ബാബു ആന്റണിയുടെ വാക്കുകള്‍

“സിനിമയിലെ എല്ലാവരുമായും എനിക്ക് നല്ല ബന്ധമാണുള്ളത്. മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം സുരേഷ് ഗോപി, ഇവരുമായൊക്കെ എനിക്ക് നല്ല സ്നേഹബന്ധമാണ്. ആര്‍ക്കും എന്നോട് യാതൊരു പിണക്കവുമില്ല. പക്ഷേ ബന്ധങ്ങള്‍ എന്ന് പറയുമ്പോള്‍ അതിനു ഒരു പരിധിയുണ്ട്. ഇപ്പോള്‍ ഒരു ആക്ടറെ ഞാന്‍ പരിധിയില്‍ കൂടുതല്‍ അവരെ ബുദ്ധിമുട്ടിക്കാറില്ല. സെറ്റില്‍ പോയി അധികം സംസാരിച്ച് അവരുടെ സമയം കളയാറില്ല. സിനിമയില്‍ അഭിനയിച്ചു കഴിഞ്ഞു അവരെ വിളിച്ചിട്ട് വീണ്ടും അവരെ ബുദ്ധിമുട്ടിക്കാന്‍ പോകുന്ന ശീലമൊന്നും എനിക്കില്ല. അവരെ അടുത്ത് കാണുന്ന സമയത്ത് മാനസികമായ ഒരു സന്തോഷം എപ്പോഴും പകരാറുണ്ട്. വളരെ അടുപ്പമുള്ള  ഒരു ബന്ധം എനിക്ക് ബുദ്ധിമുട്ടാണ്”.

shortlink

Related Articles

Post Your Comments


Back to top button