![](/movie/wp-content/uploads/2021/03/supriya-1.jpg)
നടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന ചിത്രം ബറോസിന്റെ പൂജ ചടങ്ങുകൾ ഇന്ന് ഇന്ന് കാക്കനാട് നവോദയ സ്റ്റുഡിയോയിൽ വച്ച് നടന്നു. മമ്മൂട്ടി, പ്രിയദർശൻ, സത്യൻ അന്തിക്കാട്, സിബി മലയിൽ, ലാൽ, ദിലീപ്, പൃഥ്വിരാജ്, സിദ്ദീഖ് ഉൾപ്പടെ സിനിമാരംഗത്തെ നിരവധി പ്രമുഖർ ചടങ്ങിൽ എത്തിച്ചേർന്നിരുന്നു. പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോനും ചടങ്ങിൽ ഭാഗമായി.
ഇപ്പോഴിതാ ചടങ്ങിൽ വെച്ച് എടുത്ത മമ്മൂട്ടിക്കൊപ്പമുള്ളൊരു സെൽഫി തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുകയാണ് സുപ്രിയ. വിലമതിക്കാനാവാത്ത സെൽഫി എന്ന ക്യാപ്ഷനോടെയാണ് സുപ്രിയ ചിത്രം പങ്കുവച്ചത്. ഈ മനുഷ്യൻ എന്ത് കൂളാണെന്നായിരുന്നു സുപ്രിയയുടെ ഫൊട്ടോയ്ക്ക് പൃഥ്വി നൽകിയ കമന്റ്.
https://www.instagram.com/p/CMyre5kpPUk/?utm_source=ig_web_copy_link
വെളള ഷർട്ടും മുണ്ടും ധരിച്ച് കൂളിങ് ഗ്ലാസും വച്ച് നല്ല സ്റ്റൈലൻ ലുക്കിലായിരുന്നു മമ്മൂട്ടി പൂജ ചടങ്ങിന് എത്തിയത്. രാജ്യാന്തര ശ്രദ്ധ നേടാന്‍ പോകുന്ന സിനിമയാണ് ബറോസെന്നാണ് മമ്മൂട്ടി പറഞ്ഞത്.
Post Your Comments