GeneralLatest NewsMollywoodNEWSSocial MediaVideos

എന്റെ കുഞ്ഞുരാജകുമാരിയ്ക്കൊപ്പം ; മകളെ താലോലിച്ച് ശ്രീനിഷ്, വീഡിയോ

മകളെ താലോലിയ്ക്കുന്ന ഒരു വീഡിയോ പങ്കു വയ്ക്കുകയാണ് ശ്രീനിഷ്

സോഷ്യൽ മീഡിയയിൽ തങ്ങളുടെ എല്ലാ വിശേഷങ്ങളും പങ്കുവെയ്ക്കുന്ന താരദമ്പതികളാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. ഇരുവർക്കുമിടയിലേക്ക് അടുത്തിടയിലാണ് ഒരു കുഞ്ഞതിഥി കൂടി എത്തിയത്. മകൾ ജനിച്ച വിവരം ശ്രീനിഷും പേളിയും തങ്ങളുടെ സോഷ്യൽ മീഡിയയിലൂടെ അറിയിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ, മകളെ താലോലിയ്ക്കുന്ന ഒരു വീഡിയോ പങ്കു വയ്ക്കുകയാണ് ശ്രീനിഷ്.

‘എന്റെ കുഞ്ഞുരാജകുമാരിയ്ക്ക് ഒപ്പമുള്ള പ്ലേ ടൈം,’ എന്ന കുറിപ്പോടെയാണ് ശ്രീനിഷ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം പേളിയും മകളുടെ ആദ്യചിത്രം പങ്കുവച്ചിരുന്നു. ഇപ്പോൾ മകളുടെ ചിത്രം ഇത്രം വേഗം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യേണ്ടെന്ന് എല്ലാവരും പറഞ്ഞെങ്കിലും തന്റെ കുടുംബം പോലെ കണക്കാക്കുന്ന ആരാധകരോട് ഈ സന്തോഷം എങ്ങനെ പങ്കുവയ്ക്കാതിരിക്കും എന്നു കുറിച്ചുകൊണ്ടാണ് പേളി ഷെയർ ചെയ്തത്.

https://www.instagram.com/p/CMxJ1pwpMuF/?utm_source=ig_web_copy_link

ശനിയാഴ്ച രാത്രിയാണ് തങ്ങൾക്ക് ഒരു പെൺകുഞ്ഞ് ജനിച്ച വിവരം ശ്രീനിഷ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.

shortlink

Related Articles

Post Your Comments


Back to top button