വർഷങ്ങൾക്ക് മുൻപ് സിനിമ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു നിന്ന വാർത്തയായിരുന്നു സംവിധായകൻ ഭരതനും കെ.പി.എ.സി ലളിതയും. തമ്മിലുള്ള പ്രണയബന്ധം. എന്നാൽ താനും ഭരതനുമായി അങ്ങനെ ഒരു പ്രണയബന്ധം ഇല്ലായിരുന്നുവെന്നും കിംവദന്തി പ്രചരിച്ചപ്പോൾ അങ്ങനെ തന്നെ നടക്കട്ടെ എന്ന ചിന്തയിൽ നിന്നാണ് വിവാഹത്തിലേക്ക് പോയതെന്നും ഒരു അഭിമുഖ പരിപാടിയിൽ സംസാരിക്കവേ കെ.പി.എ.സി ലളിത പറയുന്നു
കെ.പി.എ.സി ലളിതയുടെ വാക്കുകള്‍
“അദ്ദേഹം അങ്ങനെ ആരോടും ദേഷ്യപ്പെടുന്ന സ്വഭാവമല്ല. എല്ലാം എനിക്ക് വിട്ടു തരുമായിരുന്നു. ആരേലും വഴക്ക് പറയണമെങ്കിൽ പോലും, പിള്ളേരെ പോലും വഴക്ക് പറയണമെങ്കിൽ ‘ദേ ഡി അവർ അങ്ങനെ ചെയ്തു’ എന്നേ പറയത്തേയുള്ളൂ. എന്തുകൊണ്ട് അവരെ ഒന്ന് അടിച്ചു കൂടാ എന്ന് ചോദിച്ചാൽ, ‘അതിന് നീ ഉണ്ടല്ലോ രണ്ടു പേരും കൂടി എന്തിനാ അടിക്കുന്നതെന്ന്’ മറുപടി പറയും. ഞാനും ചേട്ടനും തമ്മിൽ പ്രേമിച്ച് വിവാഹം ചെയ്തവരല്ല . വെറുതെ ഒരു കിംവദന്തി ഉണ്ടായപ്പോൾ എന്നാൽ പിന്നെ ഇങ്ങനെ അങ്ങ് ആകാം എന്ന നിലയിൽ വിവാഹം ചെയ്തവരാണ്. പക്ഷേ ഇരുകൂട്ടരുടെയും മനസ്സിൽ എന്തു കൊണ്ടോ അങ്ങനെ തോന്നിയിരിക്കാം. ചേട്ടൻ എന്റെ വീട്ടിൽ വരുമായിരുന്നു. അന്ന് ആ ഏരിയയിൽ ലാൻഡ് ഫോൺ ഉണ്ടായിരുന്ന ഏക വീട് എന്റെയായിരുന്നു. അവിടെ ഫോൺ ചെയ്യാൻ അദ്ദേഹം വരുമായിരുന്നു. രതിനിർവേദത്തിന്റെ ലൊക്കേഷനിൽ വച്ചാണ് ഞങ്ങൾ തമ്മിൽ പ്രണയമാണെന്ന രീതിയിൽ വാർത്ത വന്നത്. ശരിക്കും ഞാൻ ഞെട്ടിയിരിക്കുകയായിരുന്നു. ലൊക്കേഷനിലെ ആളുകൾ അത് അത്രത്തോളം ചർച്ചയാക്കിയിരുന്നു”. കെ.പി.എ.സി ലളിത പറയുന്നു
Post Your Comments