സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമാണ് കൃഷ്ണകുമാറിന്റെ കുടുംബം. നടിയായ അഹന്തയ്ക്കുള്ളത് പോലെ തന്നെ മറ്റു സഹോദരിമാർക്കും ആരാധകരുടെ കാര്യത്തിൽ ഒട്ടും കുറവില്ല. അഹാനയ്ക്ക് പിന്നാലെ വീട്ടിലെ ഇളയ കുട്ടിയായ ഹൻസികയും സിനിമയിൽ അരങ്ങേറ്റം കുറിച്ചിരുന്നു. ഇപ്പോഴിതാ ഇഷാനി കൃഷ്ണയും സിനിമയിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്.
മമ്മൂട്ടിയുടെ ‘വൺ’ എന്ന ചിത്രത്തിലൂടെയാണ് ഇഷാനിയുടെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം. സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് ഇഷാനി നൽകിയ അഭിമുഖമാണ് ഇപ്പോൾ ചർച്ചയാവുന്നത്.
സിനിമാ വിശേഷങ്ങൾ പങ്കുവെയ്ക്കുന്നതോടൊപ്പം സഹോദരിമാരെക്കുറിച്ചും നേരിടേണ്ടി വന്ന ബോഡി ഷെയ്‌മിങ്ങിനെക്കുറിച്ചും ഇഷാനി പങ്കുവെച്ചു. ഏറ്റവും വേദനിപ്പിച്ച വിമർശനം എന്താണെന്ന അവതാരകന്റെ ചോദ്യത്തിന് അത് ബോഡി ഷെയ്മിങ് ആണെന്നാണ് ഇഷാനി ഉത്തരമേകിയത്. “വല്ലാതെ മെലിഞ്ഞിരിക്കുന്നുവെന്ന് എല്ലാവരും പറയുമ്പോൾ ആദ്യം വിഷമം ആവുമായിരുന്നു. ഇപ്പോൾ അതു മാറി, എനിക്ക് തടിക്കാൻ ഇനിയും സമയമുണ്ടല്ലോ,” ഇഷാനി പറഞ്ഞു.
മൂത്തയാളായ അഹാനയാണ് വീട്ടിൽ ഒരു ബ്രദറിന്റെ സ്ഥാനത്തു നിന്നു ഉത്തരവാദിത്വത്തോടെ കാര്യങ്ങൾ ചെയ്യുന്ന ആളെന്നും ഇഷാനി പറയുന്നു. വളരെ ബോൾഡും കാര്യങ്ങൾ ഓർഗനൈസ് ആയി ചെയ്യുന്ന ആളുമാണ് അഹാനയെന്ന് ഇഷാനി പറയുന്നു. പെട്ടെന്ന് ദേഷ്യം വരും എന്നതാണ് അഹാനയുടെ നെഗറ്റീവെന്നും ഇഷാനി കൂട്ടിച്ചേർക്കുന്നു. വീട്ടിൽ വളരെ കൂളായ ആളും ഏറ്റവും വികൃതിയായ ആളും ദിയയാണ്. വീട്ടിൽ ധാരാളം തമാശകൾ പറയുന്ന പവർ പാക്ക് ഗേൾ ഇളയവൾ ഹൻസികയാണെന്നാണ് ഇഷാനി പറഞ്ഞു.
സന്തോഷ് വിശ്വനാഥനാണ് വൺ സംവിധാനം ചെയ്യുന്നത്. ബോബി- സഞ്‍ജയ് തിരക്കഥ എഴുതിയിരിക്കുന്നു. മമ്മൂട്ടിക്കൊപ്പം സംവിധായകന്‍ രഞ്ജിത്ത്, ജോജു ജോര്‍ജ്, ശങ്കര്‍ രാമകൃഷ്ണന്‍, സലിംകുമാര്‍, ഗായത്രി അരുണ്‍, മുരളി ഗോപി, ബാലചന്ദ്ര മേനോന്‍, മാമുക്കോയ, ശ്യാമപ്രസാദ്, അലന്‍സിയര്‍, സുരേഷ് കൃഷ്ണ, തുടങ്ങിയ വന്‍ താരനിരയും അണിനിരക്കുന്നുണ്ട്. ഇച്ചായീസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീലക്ഷ്മി ആര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
Post Your Comments