സ്ഥിരം കൊമേഴ്സ്യൽ സിനിമകളുടെ ഫോർമുല പറഞ്ഞു നടൻ ഫഹദ് ഫാസിൽ. തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മൂന്ന് കൊമേഴ്സ്യൽ സിനിമകളെക്കുറിച്ചും ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവേ ഫഹദ് മനസ്സ് തുറക്കുന്നു . തന്‍റെ ഏറ്റവും വലിയ ഹിറ്റ് ചിത്രമായ ‘മഹേഷിന്റെ പ്രതികാരം’ ഒരു ഗിമിക്ക്സും ഇല്ലാതെ ചെയ്ത സിനിമയാണെന്നും ഫഹദ് ഫാസില്‍ പറയുന്നു.
ഫഹദ് ഫാസിലിന്‍റെ വാക്കുകള്‍
“സിനിമയിൽ ചില ഘടകങ്ങൾ ഉപയോഗിക്കും. ഒരു നായകനെ കാണിക്കാൻ 48 ഫ്രെയിംസിൽ ഒരു മുഖവുര അല്ലെങ്കിൽ ഒരു നായകന്‍റെ ശക്തി തെളിയിക്കാൻ ഭയങ്കര ഫൈറ്റ് . ഒരു സ്ക്രീൻ പ്ലേയിൽ അതിന്‍റെ മേക്കറോ കഥാ കഥാകൃത്തോ ചൂസ് ചെയ്യുന്ന ഓപ്ഷൻസ് ആണ്. നമുക്ക് ഇങ്ങനെ ഈ കഥ പറയാം, ഇവിടുന്ന് തുടങ്ങാം, ഒരു ഫൈറ്റിൽ നിന്ന് തുടങ്ങിയാൽ നായകന്‍റെ ശക്തി എന്താണെന്ന് പ്രേക്ഷകനുമായി കമ്യുണിക്കേറ്റ് ചെയ്യാം എന്നൊക്കെയുള്ള ട്രിക്കാണത്. അങ്ങനെയുള്ള ഒരു ഗിമിക്ക്സും ഞാൻ അഭിനയിച്ച ‘മഹേഷിന്‍റെ പ്രതികാരം’ എന്ന സിനിമയിൽ ഉപയോഗിച്ചിട്ടില്ല. ‘ആറാം തമ്പുരാൻ’ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട സിനിമയാണ്. അത് പോലെ ‘നരസിംഹ’വും, ‘രാജമാണിക്യ’വുമൊക്കെ എനിക്ക് പ്രിയപ്പെട്ട ചിത്രങ്ങളാണ്. ഇതിലൊക്കെ അങ്ങനെയുള്ള ടെക്നിക്ക്സ് ഉണ്ട്. അത് കൃത്യമായി ഉപയോഗിക്കുന്നത് സംവിധായകന്‍റെ കഴിവാണ്”. ഫഹദ് ഫാസിൽ പറയുന്നു.
Leave a Comment