കഴിഞ്ഞ ദിവസമായിരുന്നു ഡബ്ബിങ് ആർട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മിയുടെ മുൻ ഭർത്താവും ചിത്രാഞ്ജലി സ്റ്റുഡിയോയിലെ ചീഫ് ക്യാമറാമാനും ആയിരുന്ന രമേശ് കുമാർ അന്തരിച്ചത്. ഒരു സ്വകാര്യ ചാനലിന്റെ റിയാലിറ്റി ഷോയിൽ മത്സരാർഥിയായി പങ്കെടുക്കുന്നതിനിടെയാണ് ഭാഗ്യലക്ഷ്മി രമേശിന്റെ മരണവാർത്ത അറിയുന്നത്. വിവരം അറിഞ്ഞയുടൻ തന്നെ ഭാഗ്യലക്ഷ്മി പൊട്ടിക്കരയുകയായിരുന്നു. തുടർന്ന് നടിയെ മറ്റു സഹമത്സരാർഥികൾ ചേർന്നാണ് ആശ്വസിപ്പിച്ചത്.
”റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്നതിനു മുമ്പ് രമേശിനെ നേരിട്ടുപോയി കണ്ടിരുന്നുവെന്നും രണ്ട് വൃക്കകളും പ്രവർത്തനരഹിതമായ അവസ്ഥയിൽ രോഗാവസ്ഥയിൽ കഴിയുകയായിരുന്നു അദ്ദേഹമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. എല്ലാക്കാര്യങ്ങളും കുട്ടികളെ ഏൽപിച്ചിട്ടുണ്ടെന്നും താനില്ലെങ്കിലും ഒരുകാര്യത്തിനും കുറവുവരുത്താതെ അവർ ചടങ്ങുകൾ നടത്തുമെന്നും നടി പറഞ്ഞു”.
1985ലാണ് ഭാഗ്യലക്ഷ്മിയും രമേശ് കുമാറും വിവാഹതിരാകുന്നത്. 2011ൽ ഇരുവരും വേർപിരിഞ്ഞു. സച്ചിൻ, നിഥിൻ എന്നിങ്ങനെ രണ്ട് ആൺമക്കളാണ് ഭാഗ്യലക്ഷ്മിക്കും രമേശിനുമുള്ളത്.
Post Your Comments