CinemaGeneralLatest NewsNEWSTeasersTollywoodVideos

‘അർജുൻ ചക്രവർത്തി’ ; വീണ്ടുമൊരു കബഡി ചിത്രം വരുന്നു, ടീസർ

സിനിമയുടെ ടീസർ ലോക കബഡി ദിനമായ മാർച്ച് 24 ന് പുറത്തുവിട്ടിരിക്കുകയാണ്

കബഡി കളിയുടെ പശ്ചാത്തലത്തിൽ വീണ്ടുമൊരു ചിത്രം ഒരുങ്ങുന്നു. 1980 കളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച കബഡി കളിക്കാരന്റെ യഥാർത്ഥ ജീവിത കഥയെ അടിസ്ഥാനമാക്കി ‘അർജുൻ ചക്രവർത്തി’ എന്ന ചിത്രമാണ് ഒരുക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ ടീസർ ലോക കബഡി ദിനമായ മാർച്ച് 24 ന് പുറത്തുവിട്ടിരിക്കുകയാണ്.

വേണു കെ.സി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഗാനെറ്റ് സെല്ലുലോയ്ഡ് ബാനറിൽ ശ്രീനി ഗുബ്ബാലയാണ് നിർമ്മിക്കുന്നത്. ചിത്രത്തിൽ പുതുമുഖങ്ങളായ വിജയരാമ രാജു, സിജ റോസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അജയ്, ദയാനന്ദ് റെഡ്ഡി, അജയ് ഘോഷ്, ദുർഗേഷ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഷൂട്ടിംഗ് ആരംഭിച്ചിട്ട് രണ്ട് വർഷമായ സിനിമയുടെ ചിത്രീകരണം തെലങ്കാന, ആന്ധ്ര ഉൾപ്പെടെ ഇന്ത്യയിലുടനീളം 125 ലധികം സ്ഥലങ്ങളിലാണ് നടന്നതെന്ന് നിർമ്മാതാക്കൾ പറഞ്ഞു. അർജുൻ ചക്രവർത്തിയുടെ കുട്ടിക്കാലം മുതൽ മധ്യവയസ്സ് വരെയുള്ള എല്ലാ പ്രായവ്യത്യാസങ്ങളിലും ജീവിത യാത്രയെ ചിത്രീകരിക്കുന്നതിന് നായകൻ ഏഴ് ശാരീരിക രൂപ മാറ്റങ്ങളിലൂടെ കടന്നുപോയിരുന്നു.

1960, 1980 കളിലെ നാട്ടിൻ പുറം, 1960 കളിലെ ഹൈദരാബാദ് ടൗൺ എന്നിവയുൾപ്പെടെ ചിത്രത്തിൽ കടന്നുവരുന്നുണ്ട്. സുമിത് പട്ടേലാണ് ചിത്രത്തിന്റെ കലാസംവിധാനം.

തെലുങ്കിലും തമിഴിലും ഒരേസമയം ചിത്രീകരിക്കുന്ന അർജുൻ ചക്രവർത്തി ഹിന്ദി, മലയാളം, കന്നഡ എന്നിവിടങ്ങളിൽ ഡബ്ബ് ചെയ്യുകയും പാൻ ഇന്ത്യ റിലീസ് ലക്ഷ്യമിടുകയും ചെയ്യുന്നുണ്ട്. സംഗീതം: വിഘ്‌നേഷ് ബാസ്‌കരൻ, ഛായാഗ്രഹണം: ജഗദീഷ് ചീകത, എഡിറ്റിംഗ്: പ്രതാപ് കുമാർ, വസ്ത്രാലങ്കാരം: പൂജിത തടികോണ്ട, പി.ആർ.ഒ ആതിര ദിൽജിത്ത്.

shortlink

Related Articles

Post Your Comments


Back to top button