നടൻ മോഹൻലാൽ ആദ്യമായി സംവിധായകന്റെ കുപ്പായം അണിയുന്ന ചിത്രമാണ് ”ബറോസ്”. ചിത്രത്തിൽ മോഹൻലാലും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സിനിമയുടെ പൂജ ചടങ്ങുകൾ ഇന്ന് കാക്കനാട് നവോദയ സ്റ്റുഡിയോയിൽ വച്ച് നടന്നു.
മമ്മൂട്ടി, പ്രിയദർശൻ, സത്യൻ അന്തിക്കാട്, സിബി മലയിൽ, ലാൽ, ദിലീപ്, പൃഥ്വിരാജ്, സിദ്ദീഖ് ഉൾപ്പടെ സിനിമാരംഗത്തെ നിരവധി പ്രമുഖർ ചടങ്ങിൽ എത്തിച്ചേർന്നിരുന്നു. ചടങ്ങിൽ സിനിമയെക്കുറിച്ചും മോഹൻലാലിനെക്കുറിച്ചും നടൻ പൃഥ്വിരാജ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. പൃഥ്വിരാജും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
പൃഥ്വിരാജിന്റെ വാക്കുകള്‍
”ബറോസിന്റെ സ്‌ക്രിപ്പ്റ്റ് പൂര്‍ണ്ണമായി വായിച്ച് കഴിഞ്ഞപ്പോള്‍ എനിക്ക് തോന്നിയത് സിനിമ സംവിധാനം ചെയ്യാന്‍ രണ്ട് കാര്യങ്ങളാണ് പ്രധാനമായി വേണ്ടത്. ഒന്ന് മാന്‍ മാനേജ്മെന്റ് സ്‌കില്ല് വേണം.
പിന്നെ ഇമാജിനേഷന്‍ വേണം. ബറോസ് വളരെ ടെക്നിക്കലായി മാന്‍ മാനേജ്മെന്റ് സ്‌കില്ലുള്ള, ഒരു കൊച്ച് കുട്ടിയുടെ ഇമാജിനേഷനുള്ള ആള്‍ക്കെ സംവിധാനം ചെയ്യാന്‍ സാധിക്കു. അപ്പോ ഈ കഴിവുകളെല്ലാം ഉള്ള ലാലേട്ടനെക്കാള്‍ മികച്ച ഒരു കുട്ടിയെ എനിക്ക് പരിചയമില്ല.
അപ്പോള്‍ അത് കൊണ്ട് തന്നെ ബറോസ് എന്ന ചിത്രം ഈ ലോകത്ത് സംവിധാനം ചെയ്യാന്‍ എന്റെ അറിവില്‍ ഏറ്റവും നല്ല ആള് ലാലേട്ടനാണ്. ജിജോ ചേട്ടനാണെങ്കിലും അങ്ങനെ തന്നെയാണ്.
ലാലേട്ടന്‍ സംവിധാന രംഗത്തേക്ക് വരുന്നതിനൊപ്പം ജിജോ ചേട്ടനെ സിനിമയിലേക്ക് തിരിച്ചുകൊണ്ടുവരികയാണ്. എന്നോട് ഒരിക്കല്‍ മണിരത്നം സര്‍ ജിജോ ചേട്ടന്‍ വളരെ മികച്ച ഒരു ഫിലിം മേക്കറാണെന്ന് പറഞ്ഞിട്ടുണ്ട്. മാത്രമല്ല, എന്റെ സിനിമ ജീവിതത്തില്‍ ഇതു പോലൊരു സ്‌ക്രിപ്പ്റ്റ് ഞാന്‍ ഒരിക്കലും വായി്ച്ചിട്ടില്ല” എന്നും പൃഥ്വിരാജ് പറഞ്ഞു.
Post Your Comments